നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിന് ഇടം കിട്ടിയില്ല. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം ഉണ്ടായിരുന്നു. മോദിക്കൊപ്പം റോഡ് ഷോയിൽ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നൽകിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുൽ സലാം പ്രതികരിച്ചു. ഇതിൽ പരാതി ഇല്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.