പ്ലസ് വൺ സീറ്റ്: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി

By Kiran Gangadharan  |  First Published Jun 25, 2024, 1:58 PM IST

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ താത്പര്യം സംരക്ഷിക്കാനും ക്ഷേമം ഉറപ്പാക്കാനും ഏഴ് ദിവസത്തിനുള്ളിൽ വിഷയം പരിഹരിക്കാൻ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കണമെന്ന് നോട്ടീസിൽ നിര്‍ദ്ദേശം


ദില്ലി: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമ‍ര്‍പ്പിക്കാനാണ് നോട്ടീസിൽ പറയുന്നത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ കേരളത്തിൽ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷൻ്റെ നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ താത്പര്യം സംരക്ഷിക്കാനും ക്ഷേമം ഉറപ്പാക്കാനും ഏഴ് ദിവസത്തിനുള്ളിൽ വിഷയം പരിഹരിക്കാൻ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!