സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേർന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടി രാജ്യത്തിന്റെ അഭിമാനമായ കലാ സാംസ്ക്കാരിക രംഗത്തെ 52 ഗായകരും സംഗീതജ്ഞരും അണിചേർന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപാണ് കലാരംഗത്തെ 52 ഗായകരും സംഗീതജ്ഞരും അണിചേർന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിച്ചത്.
സംവിധായകൻ ടി.കെ.രാജീവ് കുമാർ അണിയിച്ചൊരുക്കിയ സംഗീതാവിഷ്കാരം നടന്‍ മമ്മൂട്ടിയാണ് സമര്‍പ്പിച്ചത്. എആർ റഹ്മാൻ, മോഹൻലാൽ, എം ജയചന്ദ്രൻ, പിജയചന്ദ്രൻ, സുഹാസിനി, ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, എംജി ശ്രീകുമാർ, ശരത്, തുടങ്ങി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന സംഗീതാവിഷ്കാരത്തിൽ മലയാളത്തിലെ കവിതകളും പഴയകാല നാടക സിനിമാ ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona