ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു, കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ, കേസെടുക്കും 

By Web Team  |  First Published Dec 18, 2024, 7:15 PM IST

കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. 


ചെന്നൈ : ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ച് കേസെടുക്കും. കേസെടുക്കുന്നതിന് അനുമതി തേടി പ്രിൻസിപ്പൽ ബഞ്ചിന് കത്ത് നൽകി. തിരുവനന്തപുരത്തെ രണ്ട് ആശുപത്രികൾ മാലിന്യം തള്ളിയ സംഭവം ഗൌരവമായി കാണുന്നുണ്ടെന്നും കേരളത്തിൽ എത്ര ടൺ ആശുപത്രി മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മതിയായ സൗകര്യം ഇല്ലെങ്കിൽ ആശുപത്രി നിർമാണത്തിന് അനുമതി നൽകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.   

സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം, അനധികൃത ഫ്ലക്സുകൾ മാറ്റിയതിന് കയ്യടി, പിഴയിൽ വീഴ്ച പാടില്ലെന്ന് നിർദ്ദേശം

Latest Videos


 

click me!