രോഗികൾക്ക് വേണ്ട സൗകര്യം പിണറായി കാസർകോട് തന്നെ ഒരുക്കണം; കർണാടക അതിർത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എംപി

By Web Team  |  First Published Apr 2, 2020, 4:04 PM IST

അതിനിടെ, കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി.


കാസർകോട്: കർണാടക അതിർത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ. അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും. കേരളത്തിലെ രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട് തന്നെ ഒരുക്കണമെന്നും നളിൻ കുമാർ കട്ടീൽ പറഞ്ഞു.

Latest Videos

അതിനിടെ, കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി. മുഴുവൻ ആശുപത്രികൾക്കും ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. കൊവിഡ് മുൻകരുതൽ നടപടിയാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം.

അതേസമയം മംഗളൂരുവിൽ കർണാടക റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. ഇരുചക്ര വാഹനങ്ങൾ അടക്കം ഒരു വാഹനവും പുറത്തിറക്കരുതെന്നാണ് നിർദേശം. അതേസമയം വൈദ്യ സഹായം ആവശ്യമുള്ളവർക്ക് പൊലീസ് ആംബുലൻസ് എത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത തുറക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കമെന്നതും ശ്രദ്ധേയം. 
 

click me!