പരാമര്‍ശങ്ങളില്‍ സൂക്ഷിക്കണമെന്ന് നേതാക്കളോട് പറയും. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്തുണയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
എറണാകുളം:ഏഷ്യാനെറ്റ് ന്യൂസി റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഒസാമ ബിന്‍ ലാദനെന്ന് എം വി ജയരാജന്‍ വിശേഷിപ്പിച്ചത് വംശീയ പരാമര്‍ശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.എം വി ജയരാജനോട് കാര്യങ്ങൾ തിരക്കി.പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞ് പോയതാണ്.എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ല.പരാമര്‍ശങ്ങളില്‍ സൂക്ഷിക്കണമെന്ന് നേതാക്കളോട് പറയും.സൈബര്‍ ആക്രമണങ്ങളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല.പാർട്ടി അല്ല ആക്രമിക്കുന്നത്.സൈബർ ആക്രമണങ്ങൾക്ക് പിന്തുണയില്ല.പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരില്‍ സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നൗഫലിനെ ലാദനുമായി താരതമ്യം ചെയ്ത് ഇ പി ജയരാജന്‍ സംസാരിച്ചത്.ഇന്നലെ ഇതേക്കുറിച്ച് പ്രതികരണം തേടിയിരുന്നെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം പറയാമെന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.