ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ്പോസ്റ്ററിലുളളത്.
കോഴിക്കോട് : നവ കേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധം. നവ കേരള സദസിനെതിരെ മുക്കത്ത് യൂത്ത് ലീഗിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ്' പോസ്റ്ററിലുളളത്. മുസ്‌ലിം യൂത്ത് ലീഗ് മുക്കം നഗരസഭാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനൊരുങ്ങിയ യൂത്ത് ലീഗ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം മാങ്ങാപ്പൊയിലിൽ 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, നജീബുദ്ധീൻ,എ എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ആഷിക് നരിക്കൊട്ട്, അബ്ദുറഹ്മാൻ പി സി, മിദ്‌ലാജ് വി പി എന്നിവരാണ് കസ്റ്റഡിയിലുളളത്. നവകേരള സദസിനെതിരെ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വാഴ നട്ടും പ്രതീകാത്മക പ്രതിഷേധമുണ്ടായി. പ്രതീകാത്മകമായി 21 വാഴകളാണ് നട്ടത്.
അടിച്ച് ഫിറ്റായി റെയിൽവേ ട്രാക്കിലൂടെ ട്രെക്കോടിച്ച് യുവാവിന്റെ സാഹസം, ലോക്കോ പൈലറ്റിന്റെ ഇടപെടൽ, അറസ്റ്റ്
കോഴിക്കോട്ട് കോൺഗ്രസ്-ലീഗ് നേതാക്കൾ നവകേരള സദസ് പ്രഭാത യോഗത്തിൽ
എതിര്‍പ്പുകൾക്കിടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കൾ നവകേരള സദസ് പ്രഭാത യോഗത്തിൽപങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശ്ശേരിയിൽ യോഗത്തിൽ പങ്കെടുത്തത്.