അഖില നന്ദകുമാറിന് എതിരെ കേസെടുത്തതില്‍ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്തുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം
മലപ്പുറം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. ഏഷ്യാനെററ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലെ നന്ദകുമാറിനെതിരെ കേസെടുത്തതിനെ അപലപിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സർക്കാരിന്‍റേത് ഏകാധിപത്യത്തിനപ്പുറമുള്ള നടപടിയാണ്. അഖില ചെയ്ത തെറ്റ് എന്ത്? സർക്കാർ സത്യം പുറത്തു വരുന്നത് ഭയക്കുന്നു. ജനങ്ങളിലേക്ക് സത്യം എത്തിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. ഈ സർക്കാരിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഈ സമീപനത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംസ്ഥാന സർക്കാര്‍ വീണ്ടുമൊരു കേസ് രജിസ്റ്റർ ചെയ്യുമ്പോള്‍ മാധ്യമസ്വാതന്ത്രത്തെ കുറിച്ച് സിപിഎം ദേശീയ തലത്തില്‍ എടുത്ത നിലപാടുകള്‍ കൂടിയാണ് ചർച്ചയാകുന്നത്. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരായ സർക്കാർ നടപടികള്‍ ഏകാധിപത്യ പ്രവണതയാണെന്ന് വിവിധ വിഷയങ്ങളില്‍ നേരത്തെ സിപിഎം കുറ്റപ്പെടുത്തിയിട്ടുണ്ട്.
മാർക്ക് ലിസ്റ്റ് വിവാദം: അഖിലക്കെതിരായ പരാതി വിരട്ടാനുള്ള ശ്രമമെന്ന് മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.