2009ൽ ലാപ്ടോപ്പ് പഠിപ്പിക്കുമോ എന്ന് മുകേഷ് ചോദിച്ചു, ഇമെയിൽ 'കുക്ക്ഡ് അപ്പ്' സ്റ്റോറി: പരാതിക്കാരി

By Web Team  |  First Published Aug 30, 2024, 8:08 AM IST

എന്നാൽ, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്ന് താൻ പറഞ്ഞകാര്യം സത്യമാണെന്നും പരാതിക്കാരിയായ നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


കൊച്ചി: മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് ആലുവ സ്വദേശിനിയായ പരാതിക്കാരി. മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിന്‍റെ "കുക്ക്ഡ് അപ്പ്" സ്റ്റോറി ആണെന്ന്
പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്ന് താൻ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടിൽ വച്ച് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.

2009 ൽ തന്നെ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നുവെന്നും ലാപ്ടോപ്പ് ഉപയോഗിക്കാൻ  അറിയാത്ത ആൾക്ക് എങ്ങനെ ഇമെയിൽ അയയ്ക്കുമെന്നും നടി ചോദിച്ചു. താൻ ഇമെയില്‍ അയച്ചെന്ന മുകേഷിന്‍റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഇമെയിൽ മുകേഷിൻ്റെ "കുക്ക്ഡ് അപ്പ്" സ്റ്റോറിയാണ്.  മുകേഷും ആദ്യ ഭാര്യയും തമ്മിൽ ഉള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതിൽ സത്യമുള്ളത്.

Latest Videos

undefined

ഒരു ഘട്ടത്തിലും താൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല. കാശിൻറെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിന്‍റെ വീട്ടിൽ പോയിട്ടില്ല.മുകേഷിന്‍റെ വീട് ഫോട്ടോയിൽ പോലും കണ്ടിട്ടില്ല. മുകേഷിന്‍റെ മരടിലെ വില്ലയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ഉള്ള തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

നിർണായക തീരുമാനം ഇന്നുണ്ടാകുമോ? മുകേഷിന്‍റെ രാജിക്കായി സമ്മർദമേറുന്നു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

click me!