എം.ടി വാസുദേവൻ നായരുടെ വിയോഗം: സംസ്ഥാനത്ത് 2 ദിവസത്തെ ദുഖാചരണം; ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു

By Web Team  |  First Published Dec 25, 2024, 10:39 PM IST

മലയാള സാഹിത്യത്തിൻ്റെ തീരാനഷ്‌ടമായി എംടി വാസുദേവൻ നായരുടെ വിയോഗം. സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം


തിരുവനന്തപുരം: മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.

Latest Videos

click me!