'എം ടി വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയും, ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷ'; എൻ എസ് മാധവൻ

By Web Team  |  First Published Jan 12, 2024, 3:36 PM IST

എംടി പറഞ്ഞത് ഇഎംഎസിന്റെ ഉദാഹരണമാണ്. ഇഎംഎസിൻ്റെ അജണ്ട അപൂർണ്ണമാണ്. ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കുന്നതിൽ ഇഎംഎസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശോധന നടത്തിക്കാൻ എംടിയുടെ വിമർശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കോഴിക്കോട്: കോഴിക്കോട്ടെ സാഹിത്യോത്സവത്തിൽ എം ടി വാസുദേവൻനായർ വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയുമാണെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശനം ഉൾക്കൊണ്ട് ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എൻ എസ് മാധവൻ പറഞ്ഞു. കോഴിക്കോട്ടായിരുന്നു എൻഎസ് മാധവൻ്റെ പ്രതികരണം. 

എംടി പറഞ്ഞത് ഇഎംഎസിന്റെ ഉദാഹരണമാണ്. ഇഎംഎസിൻ്റെ അജണ്ട അപൂർണ്ണമാണ്. ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കുന്നതിൽ ഇഎംഎസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശോധന നടത്തിക്കാൻ എംടിയുടെ വിമർശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസന്നി​ഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമർശിച്ചത്. എംടി വലിയൊരു അവസരമാണ് തന്നിട്ടുള്ളത്. ഇതിനെ അതിന്റെ യഥാർത്ഥ അർ‌ത്ഥത്തിൽ മാധ്യമങ്ങളുടെ ട്വിസ്റ്റും ഒന്നുമില്ലാതെ സ്വീകരിക്കണമെന്നാണ് പറയാനുള്ളതെന്നും എൻഎസ് മാധവൻ കൂട്ടിച്ചേർത്തു.

Latest Videos

അതേസമയം, പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായ‍ര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ഇതേ കാര്യം മുൻപും എംടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിത്. ഈ ലേഖനം രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ്. ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളടക്കത്തിലുളളത്. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. 

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം.

അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തില്‍ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു.  

വിവിധ മേഖലകളില്‍ കര്‍ശന പരിശോധന; 290 പ്രവാസികള്‍ അറസ്റ്റില്‍, പിടിയിലായത് താമസ, തൊഴില്‍ നിയമലംഘകര്‍

https://www.youtube.com/watch?v=Ko18SgceYX8

click me!