ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിസ്ഥാനത്തുള്ള എം എസ് സൊല്യൂഷൻസ് നാളത്തെ പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളുമായി വീണ്ടുമെത്തി
കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസ് ഓൺലൈൻ ചാനൽ വീണ്ടും പ്രവർത്തനം തുടങ്ങി. നാളെ നടക്കുന്ന എസ്‌എസ്‌എൽസി ക്രിസ്മസ് പരീക്ഷയിലെ സാധ്യത ചോദ്യങ്ങളുമായി സി ഇ ഒ ഷുഹൈബ് ഓൺലൈൻ ചാനലിൻ്റെ ലൈവിലെത്തി.
കെമിസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായാണ് ലൈവ് ക്ലാസ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്ന് ലൈവിൽ പ്രതികരിച്ച ഷുഹൈബ്, വാർത്തകളിൽ കാണുന്നതല്ല സത്യമെന്നും മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്നും ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അവസാന ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് വിദ്യാർഥികൾക്കായി ഇന്ന് ലൈവ് ക്ലാസിനു എത്തിയതെന്നും ഷുഹൈബ്.