ഭാര്യയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് യുവാവിൻ്റെ പരാതി; ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പാലക്കാട് ഒറ്റപ്പാലത്ത് 25കാരിയായ മാതാവിനെയും രണ്ട് മക്കളെയും കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

Mother and kids missing from Ottappalam Police launch probe

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീർ പരാതി നൽകിയത്. രാത്രി 10.45 നാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 14 മണിക്കൂറായി അന്വേഷിക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

Latest Videos

vuukle one pixel image
click me!