'മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും പുണ്യവും സുകൃതവുമാണ് എംടി, കോഴിക്കോട് നിത്യസ്മാരകം വേണം'

By Web Team  |  First Published Dec 26, 2024, 3:34 PM IST

മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും പുണ്യവും സുകൃതവുമാണ് എംടി വാസുദേവൻ നായരെന്ന് കോഴിക്കോട് എംപി എംകെ രാഘവന്‍


കോഴിക്കോട്: മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും പുണ്യവും സുകൃതവുമാണ് എംടി വാസുദേവൻ നായരെന്നും എംടിക്ക് തുല്യം എംടി മാത്രമെന്നും കോഴിക്കോട് എംപി എം. കെ. രാഘവൻ. എംടിക്ക് പകരക്കാരനെ കാണാൻ കഴിയില്ല. എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു എം കെ രാഘവൻ എംപി. 

''അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ, അതിലെ ഓരോ കഥാപാത്രവും അനശ്വര കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എംടിയുടെ ഭാഷാ ശൈലി എന്ന് പറയുന്നത് എംടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. അദ്ദേഹം നോവലായും ചെറുകഥയായും തിരക്കഥയായും രചിച്ചിട്ടുള്ള കൃതികളെല്ലാം എന്നും ആളുകൾ എത്രയോ ആവർത്തി വായിക്കുന്നവയാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളുമെല്ലാം ആളുകളുടെ മനസുകളിൽ ഹൃദിസ്ഥമാണ്. ലോകമാകെ മലയാള ഭാഷയുടെ പ്രാധാന്യം അറിയിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. അത് ഭരണകൂടമാണ് സ്വീകരിക്കേണ്ടത്. അതുപോലെ തന്നെ എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണം. അത് സംസ്ഥാന ​ഗവൺമെന്റും പൊതുപ്രസ്ഥാനങ്ങളും ആലോചിച്ചു കൊണ്ട് ഒരു നിത്യസ്മാരകം എങ്ങനെയാണ് നിർമിക്കേണ്ടതെന്ന് ​ഗൗരവമായി ആലോചിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. എംടിയുടെ വേർപാട് എല്ലാ അർത്ഥത്തിലും നഷ്ടമാണ്. ആ നഷ്ടം നികത്താൻ ആർക്കും കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും എന്റെ അനുശോചനം അറിയിക്കുന്നു.''

Latest Videos

click me!