കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

By Web Team  |  First Published Oct 10, 2024, 9:39 AM IST

കോഴിക്കോട് നിന്ന് ഇന്നലെയാണ് കുട്ടികളെ കാണാതായത്. നാലു കുട്ടികൾ ബാഗെടുത്ത് പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആലുവ ലോഡ്ജിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. 


കോഴിക്കോട്: പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ ആലുവയിലെ ലോഡ്ജിൽ നിന്നും കണ്ടത്തി. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്. കുട്ടികളിപ്പോൾ ആലുവ സ്റ്റേഷനിലാണ് ഉള്ളത്. പയ്യോളി ചെരിച്ചിൽ പള്ളിയിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകുന്നേരം നാലു മണിക്ക് ശേഷം കാണാതായത്. കുട്ടികൾ ഒരുമിച്ച് ബാഗുമായി ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

'മോശമായി പെരുമാറി'; വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോ. ഭാരവാഹികൾക്കെതിരെ കേസ്

Latest Videos

https://www.youtube.com/watch?v=Ko18SgceYX8
 

click me!