കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു

By Web Team  |  First Published Dec 25, 2024, 9:14 PM IST

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെ സസ്പെന്‍ഡ് ചെയ്തു.


കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.

ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

Latest Videos

undefined

ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി.

തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റിൽ

തൃശൂര്‍ മേയറുമായും ആര്‍ച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ; സ്നേഹ സന്ദര്‍ശനമെന്ന് പ്രതികരണം

 

click me!