ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം; സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി, തമ്മിലടിയിലും നടപടി

By Web Team  |  First Published Oct 7, 2024, 10:33 PM IST

എറണാകുളം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കും. ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിലാണ് നടപടി.


കൊച്ചി: പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ച പ്രവർത്തകർക്കെതിരെ നടപടിയെടുത്ത് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്. എറണാകുളം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കും. ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിലാണ് നടപടി.

പൂണിത്തുറയിലെ തമ്മിലടിയുടെ പേരിൽ ആറ് പേരെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുക. ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവരെയുൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. ഇന്ന് ചേർന്ന എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിൻ്റെതാണ് തീരുമാനം. ശുപാർശ അടുത്ത ദിവസം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!