പ്രധാന കരാറുകാരിൽ നിന്ന് കിട്ടേണ്ട പണം തിരിച്ച് തരണം എന്നാണ് അൽഹിന്ദ് ആവശ്യപ്പെട്ടിരുന്നത്. കെൽട്രോണിൽ നിന്ന് തന്നെ കിട്ടിയ വിശദീകരണം അനുസരിച്ച് സെക്യൂരിറ്റി തുക എഎംസി കഴിഞ്ഞേ തിരിച്ച് നൽകേണ്ടതുള്ളുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം:എഐ ക്യാമറ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പി രാജീവ്. വ്യവസായവകുപ്പിന് കിട്ടിയ പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ട്.പ്രധാന കരാറുകാരിൽ നിന്ന് കിട്ടേണ്ട പണം തിരിച്ച് തരണം എന്നാണ് അൽഹിന്ദ് ആവശ്യപ്പെട്ടിരുന്നത്. കെൽട്രോണിൽ നിന്ന് തന്നെ കിട്ടിയ വിശദീകരണം അനുസരിച്ച് സെക്യൂരിറ്റി തുക എഎംസി കഴിഞ്ഞേ തിരിച്ച് നൽകേണ്ടതുള്ളു. 2021 ഡിസംബറിൽ രണ്ടിന് തന്നെ അവര്‍ക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പരാതിക്കാരനിൽ നിന്ന് പിന്നീട് ഒരു പരാതിയും കിട്ടിയിട്ടില്ല.എല്ലാ രേഖകളും ഉണ്ട്.ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.അതിൽ പലവിധ കാര്യങ്ങളിൽ അന്വേഷണം ഉണ്ട്.ക്യാമറ സംവിധാനങ്ങൾ ആർക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. അതേ സമയം പ്രതിപക്ഷം കൊണ്ടുവന്ന രേഖകളുടെ ആധികാരികതയിൽ സർക്കാരിന് സംശയമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.
കഴിഞ്ഞ കാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപണങ്ങളിൽ പെട്ടപദ്ധതികളും നടപടികളുംസർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു.എല്ലാ പ്രധാനപ്പെട്ട അഴിമതികളുടെയും പ്രഭവകേന്ദ്രംമുഖ്യമന്ത്രിയുടെ ഓഫീസാണ്.പിഴ എന്ന പേരിൽ ടാകസ് ടെററിസം ആണ് നടക്കുന്നത്. മുഖ്യമന്ത്രി ആകാശവാണിയാണ്, ചോദ്യങ്ങൾക്ക് മറുപടിയിയില്ല.തുടർ ഭരണം കിട്ടി എന്നു കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ല.മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.തെളിവുകളെ പുകമറ എന്ന് പറഞ്ഞ് ഒളിച്ചോടുന്നത്' ശരിയല്ല.മിഖ്യമന്ത്രിക്ക് ഒന്നിനും മറുപടിയില്ല.പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽ നിർത്തികൊള്ള നടത്തുന്നത് ശരിയല്ല.കോടതിയെ സമീപിക്കുന്നതിന് ഇനിയും സമയമുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു