വയനാട്ടിലെ ജനങ്ങളുടെ സമ്മർദ്ദം ഫലം കണ്ടു; വീണ്ടും തെരച്ചിൽ നടത്താമെന്ന് മന്ത്രി, 'കേന്ദ്ര സമീപനത്തിൽ നിരാശ'

By Web TeamFirst Published Oct 10, 2024, 10:06 AM IST
Highlights

വയനാട്ടിൽ വീണ്ടും തെരച്ചിൽ നടത്താൻ സർക്കാർ തയ്യാറെന്ന് മന്ത്രി കെ രാജൻ. ജനങ്ങൾ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തയ്യാറായത്. ഇക്കാര്യത്തിൽ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു. 

വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശ ഉണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. 

Latest Videos

'ഇത് മകളുടെ സ്വപ്നം', കരച്ചിലടക്കാനാവാതെ ഡോ.വന്ദനയുടെ അമ്മ; മെമ്മോറിയൽ ക്ലിനിക്ക് ഇന്ന് നാടിന് സമർപ്പിക്കും

https://www.youtube.com/watch?v=Ko18SgceYX8

click me!