പാർക്ക് സന്ദർശനത്തിനിടെ വീണ് മന്ത്രി കെ രാജന് പരിക്ക്

By Web Team  |  First Published Mar 31, 2023, 2:50 PM IST

ചവിട്ട് പടി ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു


തൃശൂർ : റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെയാണ് മന്ത്രിക്ക് വീണ് പരിക്കേറ്റത്. ചവിട്ട് പടി ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. ഉടനെ തന്നെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രി രാജന്റെ ഓഫീസ് അറിയിച്ചു. 

Read More : 'ജലീലിന്റെ ഭീഷണിക്ക് ഇപ്പോഴാണ് റിസൽട്ട്‌ വന്നത്, ലോകായുക്തയുടേത് വിചിത്ര വിധി': വി ഡി സതീശൻ

Latest Videos

click me!