'കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കും, ആദിവാസി ഊരുകളിലെത്തിച്ച് നൽകും': ഭക്ഷ്യമന്ത്രി

By Web Team  |  First Published Aug 12, 2021, 5:41 PM IST

ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും മന്ത്രി


തിരുവനന്തപുരം: ഓണത്തിന് മുമ്പ് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡുള്ള മുഴുവൻ പേർക്കും കിറ്റ് എത്തിച്ച് നൽകും. ഈ മാസത്തെ 35 കിലോ അരി വാങ്ങാത്തവർക്ക് അതും ഊരുകളിലെത്തിച്ച് നൽകും. 

റേഷൻ കാർഡ് സ്മാർട്ട് കാർഡ് ആയി നൽകാനുള്ള നടപടികൾ ആരംഭിച്ചു. നെല്ല് സംഭരണം പോരായ്മകൾ പരിഹരിക്കാൻ ഈ മാസം 26 മുതൽ ജില്ലാ തലത്തിൽ ചർച്ച നടത്തും. ഒരു കുടുംബം പോലും ഓണക്കാലത്ത് പ്രയാസം അനുഭവിക്കരുതെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Latest Videos

undefined

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

click me!