അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ കാസർകോട് എത്തിക്കാൻ ശ്രമം, പരിഭ്രാന്തരാകരുത്: മന്ത്രി ചന്ദ്രശേഖരൻ

By Web Team  |  First Published May 13, 2021, 1:11 PM IST

ജില്ലയിലെ 13 ലക്ഷം ജനസംഖ്യയിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്സീൻ നൽകാനായത്. സർക്കാർ ആശുപത്രികളിലെ ഓക്സിജൻ ബെഡ് 147 ൽ നിന്ന് 1100 ആക്കാനാണ് ശ്രമിക്കുന്നത്


കാസർകോട്: മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണ് കാസർകോട് ഓക്സിജൻ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്സിജൻ സിലിണ്ടർ കിട്ടിയെന്നും അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകൾ കാരണം ആളുകൾ വലിയ തോതിൽ പരിഭ്രാന്തരാകാതിരിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓക്സിജൻ ദൗർലഭ്യം അതാത് സമയങ്ങളിൽ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിച്ചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജൻ എത്തിക്കാനായി. ഇത് ഇനിയും തുടരും. ഇപ്പോഴുള്ള ഓക്സിജൻ സിലിണ്ടർ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോൾ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയർന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

Latest Videos

undefined

ജില്ലയിലെ 13 ലക്ഷം ജനസംഖ്യയിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്സീൻ നൽകാനായത്. സർക്കാർ ആശുപത്രികളിലെ ഓക്സിജൻ ബെഡ് 147 ൽ നിന്ന് 1100 ആക്കാനാണ് ശ്രമിക്കുന്നത്. 49 ഡോക്ടർമാരുടെ കുറവ് ജില്ലയിലുണ്ട്. സ്ഥിര നിയമനങ്ങൾക്കായി ശ്രമം തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!