
കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയ ഭരണ സമിതി തീരുമാനം ഫെഡറേഷന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ അറിയിച്ചു.
പാല്‍ വില വര്‍ദ്ധനവ് നടപ്പാക്കേണ്ടത് മില്‍മ ഫെഡറേഷന്‍ ആയതിനാല്‍ അതിനു വേണ്ടി സമ്മര്‍ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായമായ വില ലഭിക്കാത്തതുകൊണ്ട് ചെറുകിട നാമമാത്ര കര്‍ഷകരും ഫാം നടത്തുന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്ഷീരോത്പാദക രംഗത്ത് നിന്നും പിന്‍മാറുകയാണ്.
കേരളത്തിലെ പാല്‍ ഉല്പാദനം അനുദിനം കുറഞ്ഞു വരുന്നു. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന മറ്റ് വിഷയങ്ങളിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഈ മേഖല വലിയ തകര്‍ച്ചയെ നേരിടുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും അടിയന്തിരമായ വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ക്ഷീര കര്‍ഷക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് കര്‍ഷകരെ സഹായിക്കണമെന്നും ഭരണ സമിതി യോഗം ആവശ്യപ്പെട്ടതായി ചെയര്‍മാന്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam