റേറ്റിങ് കൂട്ടാനായി പല കള്ളപ്രചരണങ്ങളും നടത്തുന്നു; മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എഎൻ ഷംസീര്‍

By Web Team  |  First Published Aug 28, 2024, 8:28 PM IST

കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട്‌ ആകും. അതിനുശേഷം പുതിയതിന്‍റെ പിറകെ പോകുമെന്നും ഷംസീര്‍ വിമര്‍ശിച്ചു


ആലപ്പുഴ: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍സിച്ച് സ്പീക്കര്‍ എഎൻ ഷംസീര്‍. കേരളത്തിലെ മാധ്യമങ്ങൾ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും എഎൻ ഷംസീര്‍ ആരോപിച്ചു.  ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പര്‍വതീകരണം ശരിയായ രീതി അല്ലെന്ന് സ്പീക്കർ പറഞ്ഞു. ഇപ്പോൾ കുഴപ്പമില്ല. ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ചു പോകും. കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട്‌ ആകും. അതിനുശേഷം പുതിയതിന്‍റെ പിറകെ പോകുമെന്നും ഷംസീര്‍ വിമര്‍ശിച്ചു. വള്ളികുന്നം ഐ.കെ.എസ് സമിതി സംഘടിപ്പിച്ച വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയ മലയാള സിനിമ മേഖലയിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ രംഗത്തെത്തിയത്. ലൈംഗികാതിക്രമ പരാതിയില്‍ എം മുകേഷ് എംഎല്‍എ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് സ്പീക്കറുടെ പരാമര്‍ശം.

Latest Videos

കൂൺ പറിക്കാനായി സുഹൃത്തുക്കൾക്കൊപ്പം കാട്ടിലേക്ക് പോയി, പിന്നിൽ നിന്നും ചാടി വീണ് കരടി; യുവാവിന് പരിക്ക്

'ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു'; സിദ്ദിഖിനെതിരായ കേസിൽ യുവനടിയുടെ മൊഴിയെടുത്ത് പൊലീസ്

 

click me!