വൻതോതിൽ ജിഎസ്‍ടിയിൽ തിരിമറി നടത്തി; ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം, വരുമാനം പരിശോധിക്കും

By Web Team  |  First Published Dec 1, 2024, 11:58 AM IST

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ രജിസ്ട്രെഷൻ വകുപ്പ് അന്വേഷണം. ഐ എം എ വൻതോതിൽ ജി എസ് ടി തിരിമറി കാട്ടിയെന്ന കേന്ദ്ര ജി എസ് ടി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.


തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിനെതിരെ രജിസ്ട്രേഷൻ വകുപ്പിന്‍റെ അന്വേഷണം. ഐഎംഎക്കല്ലാത്തെ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനില്ലെന്ന് രജിസ്ട്രേഷൻ ഐജിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം. അന്വേഷണ നടത്താൻ തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടറുമാരുടെ സംഘടന വൻ തോതിൽ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേന്ദ്ര ജിഎസ്ടിയുടെ കണ്ടെത്തൽ.

ഇതിലെ തർക്കം ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. വാണിജ്യ താൽപര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്ത ഐഎംഎ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങള്‍ നടത്തുകയും നികുതിവെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്നാണ് ജിഎസ്‍ടിയുടെ കണ്ടെത്തൽ. ഹൈക്കോടതയിൽ കേസ് നടക്കുന്നതിനിടെയാണ് മാതൃസംഘടനയായ ഐഎഎ ഉപസംഘടനയായ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് എന്നിവയ്ക്കെതിരെ ജിഎസ്ടി വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

Latest Videos

undefined

രജിസ്ട്രേഷൻ ചടങ്ങള്‍ ഐഎംഎ ലംഘിച്ചോയെനന് പരിശോധിക്കമെന്നായിരുന്നു കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ ശുപാർശ. മാതമല്ല ഐഎംഎയുടെയും അനുബന്ധ സ്ഥാപനങ്ങളുടെ വരവു ചെലവുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഐജി രജിസ്ട്രേഷൻ അന്വേഷണം നടത്തിയത്. 1995ലെ തരുവിതാംകൂർ- കൊച്ചി സാഹിത്യ- ധാർമിക സ്ഥാപനങ്ങള്‍ പ്രവർത്തിക്കാനുള്ള നിയമപ്രകാരമാണ് ഐഎംഎയുടെ രജസ്ട്രേഷൻ. ഐഎംഎയക്ക് മാത്രമാണ് രജിസ്ട്രേഷനുളളതെന്നും അനുബന്ധ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനില്ലെന്നും  ഐജി രജിസ്ട്രേഷൻ റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. സർക്കാർ ആവശ്യപ്പെട്ട രേഖകള്‍ സമർപ്പിക്കുമെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നാണ് ഐഎംഎയുടെ വിശദീകരണം. 

ഇത് ജാർഖണ്ഡിന്‍റെ സ്വന്തം മലപ്പുറത്തുകാരൻ 'കളക്ടർ സാബ്'; കേന്ദ്ര സർക്കാരിന്‍റെ അംഗീകാരനിറവിൽ അബൂബക്കർ സിദ്ദിഖ്

 

tags
click me!