Malayalam News Highlights: കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം
Jun 28, 2024, 7:48 AM IST
തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
12:48 PM
ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം
കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പത്തരയോടെയാണ് അപകടം ഉണ്ടായത്.
12:48 PM
ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്.
12:48 PM
തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്
ത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പാത്രത്തിനുള്ളിൽ വെച്ചിരുന്ന കേക്ക് കട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് നായ കുടുങ്ങിപ്പോയത്. രാവിലെ ഏഴുമണിയോടെയാണ് തെരുവ് നായയുടെ തല പാൽപാത്രത്തിനുള്ളിൽ കുടുങ്ങിയത്.
12:47 PM
4 വയസുകാരി അങ്കണവാടി കെട്ടിടത്തിന്റെ 2ാം നിലയിൽ നിന്ന് താഴേക്ക് വീണു
ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
12:47 PM
നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ
മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോഗ്യമന്ത്രാലയം വിലയിരുത്തി.
12:47 PM
ജനങ്ങളോട് ഇടപടുമ്പോൾ കൂറും വിനയവും വേണമെന്ന് ബിനോയ് വിശ്വം
ജനങ്ങളോട് ഇടപടുമ്പോൾ കൂറും വിനയവും വേണമെന്നും അസഹിഷ്ണുത പാടില്ലെന്നും ഓർമ്മിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന അനിവാര്യമാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി.
7:18 AM
പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ കണ്ടെത്തി
പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ നിന്ന് രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്.
7:18 AM
ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നീക്കം
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ഇന്ന് നിയമസഭയിൽ അടിയന്തിരപ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. ടിപിയുടെ ഭാര്യ കെകെ രമയാകും നോട്ടീസ് നൽകുക. രമയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ മറുപടിയും ഏറെ നിർണ്ണായകമാകും.
7:17 AM
ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്
ഛത്തീസ്ഗഡിൽ മാവോസ്റ്റുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു. രാത്രി ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ ആദരം അർപ്പിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ താന്നിമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. പത്ത് മണിവരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംങ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനമുണ്ടാകും. 12 മണിക്കാണ് സംസ്കാരം.
12:48 PM IST:
കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പത്തരയോടെയാണ് അപകടം ഉണ്ടായത്.
12:48 PM IST:
കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്.
12:48 PM IST:
ത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പാത്രത്തിനുള്ളിൽ വെച്ചിരുന്ന കേക്ക് കട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് നായ കുടുങ്ങിപ്പോയത്. രാവിലെ ഏഴുമണിയോടെയാണ് തെരുവ് നായയുടെ തല പാൽപാത്രത്തിനുള്ളിൽ കുടുങ്ങിയത്.
12:47 PM IST:
ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
12:47 PM IST:
മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോഗ്യമന്ത്രാലയം വിലയിരുത്തി.
12:47 PM IST:
ജനങ്ങളോട് ഇടപടുമ്പോൾ കൂറും വിനയവും വേണമെന്നും അസഹിഷ്ണുത പാടില്ലെന്നും ഓർമ്മിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന അനിവാര്യമാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി.
7:18 AM IST:
പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ നിന്ന് രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്.
7:18 AM IST:
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ഇന്ന് നിയമസഭയിൽ അടിയന്തിരപ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. ടിപിയുടെ ഭാര്യ കെകെ രമയാകും നോട്ടീസ് നൽകുക. രമയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ മറുപടിയും ഏറെ നിർണ്ണായകമാകും.
7:17 AM IST: