സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകി.
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകി. സിബി മാത്യൂസിന്‍റെ ഹർജി തീർപ്പാക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം.
ഇതേ തുടർന്ന് സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. നേരത്തെ നമ്പി നാരായണനും കക്ഷിചേരാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. മാലി വനിതകളുടെയും നമ്പി നാരായണന്‍റെയും ഹർജികളും തിങ്കളാഴ്ച പരിഗണിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona