മണിമല അപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു

By Web Team  |  First Published Apr 10, 2023, 1:08 PM IST

അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.


ഫോ‌ട്ടോ: അപകടത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങളായ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ 

കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. 

Latest Videos

ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


ബിഗ് ബോസിലേക്കെത്തുന്ന പുതിയ മത്സരാര്‍ഥി ആര്?, വീഡിയോ പുറത്ത്

click me!