'ഓർക്കുമ്പോൾ ഇന്നും പേടിയാണ്'; 158 പേരെ നഷ്ടമായ അപകടം, മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 14 വർഷം

By Web Team  |  First Published May 22, 2024, 8:48 AM IST

അന്ന് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് എട്ട് പേര്‍. ഇതില്‍ രണ്ട് പേർ മലയാളികളാണ്. 14 വര്‍ഷത്തിനിപ്പുറം അപകടം ഓര്‍ത്തെടുക്കുമ്പോള്‍ കാസര്‍കോട് മാങ്ങാട്ടെ കൃഷ്ണന് നടുക്കം മാറുന്നില്ല. 


കാസർകോട്: മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് 14 വര്‍ഷം. 158 പേര്‍ മരിച്ച അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് കാസര്‍കോട് മാങ്ങാട് സ്വദേശി കെ കൃഷ്ണന്‍. ആ ദിനം ഭീതിയോടെയാണ് ഇപ്പോഴും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നത്.

158 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തമുണ്ടായത് 2010 മെയ് 22 ന് പുലര്‍ച്ചെയാണ്. ദുബായിൽ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് വലിയ കുഴിയിലേക്ക് പതിക്കുകയായിരുന്നു. അന്ന് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് എട്ട് പേര്‍. ഇതില്‍ രണ്ട് പേർ മലയാളികളാണ്. 14 വര്‍ഷത്തിനിപ്പുറം അപകടം ഓര്‍ത്തെടുക്കുമ്പോള്‍ കാസര്‍കോട് മാങ്ങാട്ടെ കൃഷ്ണന് നടുക്കം മാറുന്നില്ല. 

Latest Videos

undefined

രക്ഷപ്പെട്ടവര്‍ക്ക് ജോലി വാഗ്ദാനമുണ്ടായിരുന്നു. പക്ഷേ ലഭിച്ചില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിലാണിവര്‍. വര്‍ഷമെത്ര കഴിഞ്ഞാലും അന്നത്തെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും മോചനമില്ലെന്നാണ് കൃഷ്ണന്‍ പറയുന്നത്. 

എമിറേറ്റ്സ് വിമാനം ഇടിച്ച് 36 ഫ്ലെമിംഗോകൾ ചത്തു; വിമാനത്തിന് കേടുപാട്, സുരക്ഷിതമായി ലാൻഡ് ചെയ്തു

click me!