മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് പേടിച്ചോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു

By Web Team  |  First Published Apr 22, 2024, 12:48 PM IST

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ കാല് തെറ്റി കിണറ്റിൽ വീഴുകയായിരുന്നു.


കോട്ടയം: അതിരമ്പുഴയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു. നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ കാല് തെറ്റി കിണറ്റിൽ വീഴുകയായിരുന്നു.

Latest Videos

എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ച് രാത്രി മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഒരു മണിയോടെ പൊലീസ് സംഘം ടോര്‍ച്ച് തെളിച്ച് അവിടേക്ക് വരികയായിരുന്നു. ഇത് കണ്ട ഉടനെ യുവാക്കള്‍ പേടിച്ച് ചിതറിയോടി. പൊലീസ് അവിടെ നിന്ന് ഉടനെ തിരിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ തട്ടുതട്ടായി തിരിച്ചിട്ടിരിക്കുന്ന ഭൂമിയില്‍, ഒരു തട്ടില്‍ നിന്ന് താഴെത്തട്ടിലേക്ക് ചാടുന്നതിനിടെ ആകാശ് അവിടെയുണ്ടായിരുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. അല്‍പസമയത്തിനകം തന്നെ സുഹൃത്തുക്കള്‍ ആകാശ് കിണറ്റില്‍ വീണുവെന്ന് മനസിലാക്കുകയും ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍ ഫോഴ്സെത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇവരാണ് പിന്നീട് പൊലീസിനെയും വിവരമറിയിച്ചത്.

Also Read:- സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിക്കെതിരെ 19 കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യബില്‍ കാണാം:-

youtubevideo

click me!