ആരും തിരിഞ്ഞുനോക്കിയില്ല; തിരുവനന്തപുരത്ത് പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

By Web Team  |  First Published Nov 5, 2024, 9:13 AM IST

മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്


തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പോസ്റ്റിലിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.

Latest Videos

click me!