പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യ‌വയസ്‌കൻ മരിച്ച നിലയിൽ

By Web Team  |  First Published Jun 6, 2020, 1:05 PM IST

 തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂർ വയലയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്


പത്തനംതിട്ട: അടൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂർ വയലയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്.

കൊവിഡ് നിരീക്ഷണത്തിലിരുന്ന കൈക്കുഞ്ഞ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്നെത്തിയ പാലക്കാട് ചാത്തല്ലൂർ സ്വദേശികളുടെ 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ശ്വസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കൊവിഡ് ലക്ഷണമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Latest Videos

മഞ്ചേരി മെഡിക്കൽ കോളേജിൽ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുൻ മോഹൻ ബഗാൻ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്.  കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. 

പേരക്കുട്ടികൾ അടക്കം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നതായാണ് വിവരം.

click me!