ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
പാലക്കാട്: മണ്ണാർക്കാട് നൊട്ടമ്മലയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല്‍പത്തിരണ്ടുകാരന് മരണം. നൊട്ടമ്മല ചീളിപ്പാടം പൊന്നയത്ത് സലീം ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. നൊട്ടമല ചേലേങ്കര പച്ചക്കാട്ടിൽ മരംമുറിക്കുന്നിതിനിടെ മരത്തിന്‍റെ കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read:- പാർക്കിംഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-