മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പൊലീസ് മർദ്ദനം, നാട്ടുകാർ മന്ത്രിയെ തടഞ്ഞു

By Web Team  |  First Published Jul 4, 2023, 2:00 PM IST

സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്


കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്. മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഇവർ. പൊലീസ് മർദ്ദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്. കുപിതരായ നാട്ടുകാർ പിന്നീട് അതുവഴി കടന്നുപോയ മന്ത്രിയെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. കോഴിക്കോട് ടൗൺ സൗത്ത് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാദിഫിന്റെ കൈയ്യിൽ ചതവുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Latest Videos

click me!