മല്ലപ്പളളി പ്രസംഗം; മന്ത്രി സജി ചെറിയാന് കുരുക്ക് വീഴുമോ, സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് പരി​ഗണിക്കും

By Web Team  |  First Published Nov 2, 2024, 6:05 AM IST

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നതല്ലെന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ.


പത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നതല്ലെന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. എന്നാൽ ഭരണത്തിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹ‍‍ർജിയിലുളളത്. പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.

മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ പ്രസം​ഗത്തിൽ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു സജി ചെറിയാൻ്റെ വിശദീകരണം. അംബേദ്‌കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഃഖം ഉണ്ട്. അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. 

Latest Videos

കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ പിന്നീട് തീരുമാനം

https://www.youtube.com/watch?v=Ko18SgceYX8

click me!