മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്

By Web Team  |  First Published Dec 25, 2024, 11:46 AM IST

വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. 


കോഴിക്കോട്: എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ഈ മാസം 16നു വിഷ്ണു ക്യാമ്പിൽ നിന്നും പോയ്ത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി മൊഴിയെടുത്തത്.

കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അവിധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എ ടി എം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!