Malayalam News Highlights: സ്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും
Jan 4, 2025, 7:30 AM IST
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.
1:32 PM
നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.
1:32 PM
കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം
കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ ഭാവിയെ തന്നെ ബാധിക്കുന്ന നടപടിയിൽ നിന്ന്സർക്കാർ പിന്മാറണം എന്നാണ് ആവശ്യം ഉയരുന്നത്.
1:31 PM
നൃത്തപരിപാടിയിലെ സുരക്ഷാവീഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡിനായി നടത്തിയ മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നൃത്തപരിപാടിക്കുള്ള തട്ടിക്കൂട്ട് സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന വിവരം പുറത്തുവരുന്നുണ്ട്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി.
1:24 PM
ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തില്‍ യോഗക്ഷേമ സഭ പ്രതികരണം
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
1:23 PM
എൻഎസ്എസ് മതേതര ബ്രാൻഡാണെന്ന് രമേശ് ചെന്നിത്തല
മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
1:21 PM
അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ്
അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട്. അർജുന അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സജൻ അമ്മ തന്റെ കൂടെ ഉള്ളതുകൊണ്ടാണ് തനിക്ക് മുന്നേറാനായതെന്നും കൂട്ടിച്ചേർത്തു.
1:21 PM
സമാധാനത്തിന് വിട്ടുവീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ
ഓർത്തഡോക്സ് യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
1:32 PM IST:
വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.
1:32 PM IST:
കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ ഭാവിയെ തന്നെ ബാധിക്കുന്ന നടപടിയിൽ നിന്ന്സർക്കാർ പിന്മാറണം എന്നാണ് ആവശ്യം ഉയരുന്നത്.
1:31 PM IST:
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡിനായി നടത്തിയ മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നൃത്തപരിപാടിക്കുള്ള തട്ടിക്കൂട്ട് സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന വിവരം പുറത്തുവരുന്നുണ്ട്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി.
1:24 PM IST:
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
1:23 PM IST:
മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
1:21 PM IST: