Malayalam News Live: കാർ മരക്കുറ്റിയിൽ ഇടിച്ച് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം

നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട് പോകുന്ന വഴി പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിന്  സമീപത്തെ കുറ്റിയിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. 

12:57 PM

തിരുനെൽവേലിയിലെ 4 ​ഗ്രാമങ്ങളിൽ കേരളം തള്ളിയ മാലിന്യം നീക്കിത്തുടങ്ങി

തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതിൽ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ്  ചെയ്തു

12:56 PM

കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

എല്ലാ കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോ​ഗസ്ഥരുടെ നിയമനം ഉടനെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് പോസിറ്റീവായ റിസൽട്ട് കിട്ടിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

12:56 PM

ജീവിതം പറഞ്ഞ് വയനാട് ദുരന്തബാധിതനായ അബൂബക്കര്‍

കടമുറികളുടെ വാടക കൊണ്ടാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ഇപ്പോൾ വരുമാനമില്ലെന്നും ചൂരൽമലയിലെ ദുരന്തബാധിതരിലൊരാളായ അബൂബക്കർ ഏഷ്യാനെറ്റ് ന്യൂസിനോട്. ദുരന്തത്തിൽ തകർന്ന വീടിന് മുന്നിൽ നിന്നുകൊണ്ടാണ് അബൂബക്കർ സംസാരിച്ചു തുടങ്ങിയത്. 

12:55 PM

അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ

നഴ്സിം​ഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. 

12:54 PM

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് ഹൃദയ സ്തംഭനത്തെ തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ വഷളായിരുന്നു. 

12:54 PM

സാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് ഭാര്യ മേരിക്കുട്ടി

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. മാധ്യമങ്ങളോടാണ് മേരിക്കുട്ടിയുടെ പ്രതികരണം. പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളർത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതി നൽകുമെന്നും മേരിക്കുട്ടി പറഞ്ഞു. നിക്ഷേപത്തുക ലോണായിട്ട് തന്നാൽ മതിയെന്ന് വരെ പറഞ്ഞു. 

12:53 PM

പുനരധിവാസ പട്ടികയ്ക്കെതിരെ പരാതി

വയനാട് ദുരന്തബാധിതരുടെ പട്ടികയിലുണ്ടായ പിഴവിന് കാരണം ​ഗുരുതര ഉദ്യോ​ഗസ്ഥ വീഴ്ചയെന്ന് ചൂരൽമലയിലെ ദുരന്തബാധിതർ. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം തത്സമയം പരിപാടിയിലാണ് ദുരന്തബാധിതർ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്. അപാകതകളുള്ള പട്ടിക റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സർക്കാർ തങ്ങളെ കേൾക്കുന്നില്ല. ഉദ്യോ​ഗസ്ഥർ ദുരിതബാധിതരെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. 

12:52 PM

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് കൈമാറും.

12:52 PM

ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

 ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

12:51 PM

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്‍റെ ആത്മഹത്യ

കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വർ​ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സാബുവിനോട് മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും എംജെ വർ​ഗീസ് ഉറപ്പു നൽകി. 

12:57 PM IST:

തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതിൽ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ്  ചെയ്തു

12:56 PM IST:

എല്ലാ കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോ​ഗസ്ഥരുടെ നിയമനം ഉടനെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് പോസിറ്റീവായ റിസൽട്ട് കിട്ടിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

12:56 PM IST:

കടമുറികളുടെ വാടക കൊണ്ടാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ഇപ്പോൾ വരുമാനമില്ലെന്നും ചൂരൽമലയിലെ ദുരന്തബാധിതരിലൊരാളായ അബൂബക്കർ ഏഷ്യാനെറ്റ് ന്യൂസിനോട്. ദുരന്തത്തിൽ തകർന്ന വീടിന് മുന്നിൽ നിന്നുകൊണ്ടാണ് അബൂബക്കർ സംസാരിച്ചു തുടങ്ങിയത്. 

12:55 PM IST:

നഴ്സിം​ഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. 

12:54 PM IST:

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് ഹൃദയ സ്തംഭനത്തെ തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ വഷളായിരുന്നു. 

12:54 PM IST:

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. മാധ്യമങ്ങളോടാണ് മേരിക്കുട്ടിയുടെ പ്രതികരണം. പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളർത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതി നൽകുമെന്നും മേരിക്കുട്ടി പറഞ്ഞു. നിക്ഷേപത്തുക ലോണായിട്ട് തന്നാൽ മതിയെന്ന് വരെ പറഞ്ഞു. 

12:53 PM IST:

വയനാട് ദുരന്തബാധിതരുടെ പട്ടികയിലുണ്ടായ പിഴവിന് കാരണം ​ഗുരുതര ഉദ്യോ​ഗസ്ഥ വീഴ്ചയെന്ന് ചൂരൽമലയിലെ ദുരന്തബാധിതർ. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം തത്സമയം പരിപാടിയിലാണ് ദുരന്തബാധിതർ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്. അപാകതകളുള്ള പട്ടിക റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സർക്കാർ തങ്ങളെ കേൾക്കുന്നില്ല. ഉദ്യോ​ഗസ്ഥർ ദുരിതബാധിതരെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. 

12:52 PM IST:

എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ‍ഡിജിപിക്ക് കൈമാറും.

12:52 PM IST:

 ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

12:51 PM IST: