Malayalam News Highlights: പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം', ഹൈക്കോടതിയിൽ ഹർജി നൽകും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും  കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.
 
7:53 AM

സുരേഷ് ​ഗോപിയും, സച്ചിൻ പൈലറ്റും ഡികെയും ഇന്ന് വയനാട്ടിൽ; മുഖ്യമന്ത്രി ചേലക്കരയിൽ, മറ്റന്നാൾ കൊട്ടിക്കലാശം

എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട് മണ്ഡലത്തിൽ. മൂന്നിടങ്ങളിൽ സുരേഷ് ഗോപി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് മണ്ഡലത്തിലെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തിൽ വോട്ട് ചോദിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും. 

7:52 AM

ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി'; സിപിഎമ്മിനെതിരെ സി ദിവാകരൻ

പാലക്കാട്ടെ ട്രോളി വിവാദത്തിൽ സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല. ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി ആണെന്നും അതിൽ പൊലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു.

7:52 AM

പാതിരാ റെയ്ഡ്; സിപിഎമ്മിൻ്റെ പരാതിയിൽ പ്രത്യേകം കേസില്ല, 'കൃഷ്ണദാസിൻ്റെ തുറന്നുപറച്ചിൽ വിവാദമാക്കേണ്ടതില്ല'

പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല. നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും. 

7:51 AM

റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം; നിയമ സഹായ സമിതി ആശങ്കയിൽ, ഇന്ന് യോ​ഗം

സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. നിയമസഹായ സമിതിയെ സംശയ നിഴലിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന തോന്നൽ സമിതിക്കുണ്ട്.

7:51 AM

മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും, ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍ മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്. പൊലീസ് റിപ്പോർട്ട് പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. 

7:53 AM IST:

എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട് മണ്ഡലത്തിൽ. മൂന്നിടങ്ങളിൽ സുരേഷ് ഗോപി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് മണ്ഡലത്തിലെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തിൽ വോട്ട് ചോദിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും. 

7:52 AM IST:

പാലക്കാട്ടെ ട്രോളി വിവാദത്തിൽ സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല. ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി ആണെന്നും അതിൽ പൊലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു.

7:52 AM IST:

പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല. നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും. 

7:51 AM IST: