Malayalam news live : നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ അമ്മ ഒന്നാം പ്രതി

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം 

6:05 AM

ബലാത്സം​ഗകേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദ​ഗതി

ബലാത്സം​ഗകേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദ​ഗതിക്കുള്ള ബിൽ ഇന്ന് പശ്ചിമബം​ഗാൾ നിയമസഭയിൽ അവതരിപ്പിക്കും. അപരാജിത വുമൺ ആൻഡ് ചൈൽഡ് 2024 എന്ന് പേരിട്ട ബിൽ മുഖ്യമന്ത്രി മമത ബാനർജിയാകും സഭയിൽ അവതരിപ്പിക്കുക. ബലാൽസം​ഗ കേസുകളിൽ പ്രതികൾക്ക് കുറഞ്ഞത് ജീവപര്യന്തം തടവും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദ​ഗതി. അതേസമയം നിയമഭേദ​​ഗതിക്കെതിരാണ് ​ഗവർണറുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. സർക്കാറിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് നടപടിയെന്നാണ് ബിജെപി വിമർശനം
 
6:05 AM

നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി: അമ്മയെയും ആൺ സുഹൃത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ അമ്മയെയും ആൺ സുഹൃത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമ്മ ആശ മനോജ്‌, കേസിൽ ഒന്നാം പ്രതിയും സുഹൃത്ത് രതീഷ് രണ്ടാംപ്രതിയും ആണ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ പോസ്റ്റ്‌ മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടക്കും. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് രതീഷ് പോലീസിന് നൽകിയ മൊഴി. കൊല നടത്തിയത് രതീഷ് ഒറ്റയ്ക്കാണോ, അതോ മറ്റാരുടെ എങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
6:06 AM IST:

ബലാത്സം​ഗകേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദ​ഗതിക്കുള്ള ബിൽ ഇന്ന് പശ്ചിമബം​ഗാൾ നിയമസഭയിൽ അവതരിപ്പിക്കും. അപരാജിത വുമൺ ആൻഡ് ചൈൽഡ് 2024 എന്ന് പേരിട്ട ബിൽ മുഖ്യമന്ത്രി മമത ബാനർജിയാകും സഭയിൽ അവതരിപ്പിക്കുക. ബലാൽസം​ഗ കേസുകളിൽ പ്രതികൾക്ക് കുറഞ്ഞത് ജീവപര്യന്തം തടവും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദ​ഗതി. അതേസമയം നിയമഭേദ​​ഗതിക്കെതിരാണ് ​ഗവർണറുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. സർക്കാറിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് നടപടിയെന്നാണ് ബിജെപി വിമർശനം
 
6:05 AM IST: