Malayalam News Live : മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം തുടർന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടന്നാക്രമണം തുടർന്ന് പി വി അൻവർ എംഎല്‍എ. പിണറായിക്ക് പി ശശിയെ ഭയമെന്ന് അൻവർ നമസ്തേ കേരളത്തിൽ പ്രതികരിച്ചു.

10:12 AM

ഒരാൾക്ക് കൂടി എംപോക്സ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. Read More 

9:22 AM

പി വി അൻവറിനെതിരെ ടിപി രാമകൃഷ്ണന്‍

പി വി അൻവറിന്‍റെ  ഉദ്ദേശ്യം എന്താണെന്നത്  കൂടുതൽ വ്യക്തമാവുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല..അൻവറിന്‍റെ  പരാതിയിൽ  പരിശോധന നടന്നു വരികയാണ്.ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്‍റെ  കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു.

9:21 AM

സിദ്ദിഖ് ഒളിവില്‍ തന്നെ

ബലാത്സംഗക്കേസില്‍ ഒളിവിലുള്ള സിദ്ദിഖിനെ 3 ദിവസമായിട്ടും കണ്ടെത്താൻ ആയില്ല. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും വിഫലമായി. നടന്‍റേയും സുഹൃത്തുക്കളുടേയും വീടുകള്‍ നിരീക്ഷണത്തിൽ. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

9:21 AM

അൻവറിനെ വിമര്‍ശിച്ച് സജി ചെറിയാൻ

ഒറ്റുകാരന്റെ ജോലിയാണ് അൻവർ ചെയ്തത് എന്ന് മന്ത്രി സജി ചെറിയാൻ. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നും സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

9:19 AM

തൃശൂരിൽ വൻ എടിഎം കൊള്ള

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.

9:18 AM

മുഖ്യമന്ത്രിക്കെതിരെ വീണ്ടും പി വി അൻവർ

മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More

10:12 AM IST:

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. Read More 

9:22 AM IST:

പി വി അൻവറിന്‍റെ  ഉദ്ദേശ്യം എന്താണെന്നത്  കൂടുതൽ വ്യക്തമാവുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല..അൻവറിന്‍റെ  പരാതിയിൽ  പരിശോധന നടന്നു വരികയാണ്.ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്‍റെ  കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു.

9:21 AM IST:

ബലാത്സംഗക്കേസില്‍ ഒളിവിലുള്ള സിദ്ദിഖിനെ 3 ദിവസമായിട്ടും കണ്ടെത്താൻ ആയില്ല. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും വിഫലമായി. നടന്‍റേയും സുഹൃത്തുക്കളുടേയും വീടുകള്‍ നിരീക്ഷണത്തിൽ. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

9:21 AM IST:

ഒറ്റുകാരന്റെ ജോലിയാണ് അൻവർ ചെയ്തത് എന്ന് മന്ത്രി സജി ചെറിയാൻ. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നും സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

9:19 AM IST:

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.

9:18 AM IST: