Malayalam News Live: പി ശശിക്കെതിരെയുള്ള പരാതി ചർച്ചയാവുമോ?സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Sep 25, 2024, 8:03 AM IST
പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎൽഎ നല്‍കിയ പരാതിയടക്കം നിലനിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. അന്‍വറിന്‍റെ പരാതി യോഗത്തിൽ പരിഗണനയ്ക്ക് വന്നേക്കും. നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിരുന്നെങ്കിലും പി ശശിയുടെ പേരില്ലായിരുന്നു. ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേര്‍ത്ത് പുതിയ പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തള്ളിയതോടെ പാര്‍ട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നതിൽ ആകാംക്ഷയുണ്ട്.
8:06 AM
ബെയ്റൂട്ടിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് കൊബൈസി എന്നായാളാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ മിസൈൽ, റോക്കറ്റ് നെറ്റ്വർക്കിന്റെ കമാൻഡറെയാണ് വധിച്ചതെന്ന് ഇസ്രായേൽ അറിയിച്ചു. ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ല സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8:05 AM
അനുമോദന ചടങ്ങും നടത്തിയില്ല; സമ്മാനത്തുകയും നൽകിയില്ല; പിആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സർക്കാർ
ചെസ് ഒളിംപ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ അനുമോദിക്കുമ്പോൾ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പിആർ ശ്രീജേഷിനോടുള്ള കേരള സർക്കാരിന്റെ അവഗണന ചർച്ചയാവുന്നു. മാറ്റിവെച്ച അനുമോദന ചടങ്ങ് ഇതുവരെ നടത്താത്തതിന് പുറമെ പ്രഖ്യാപിച്ച രണ്ടുകോടി സമ്മാനത്തുകയും ഇതുവരെ നൽകിയില്ല. കായികതാരങ്ങളോടുള്ള കരുതലിലും പ്രോത്സാഹനത്തിലും വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അതിവേഗമാണ് തമിഴ്നാടിന് സർക്കാരിന്. ലോക ചെസ് ഒളിംപ്യാഡ് ജേതാക്കളായി നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ് വൈശാലി എന്നിവർക്ക് സർക്കാർ അനുമോദനം നൽകുകയായിരുന്നു.
8:05 AM
ആറാം ദിനവും വെല്ലുവിളിയായി കാലാവസ്ഥ; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു, കരാർ ഞായറാഴ്ച അവസാനിക്കും
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കനത്ത മഴ പെയ്താൽ ഡ്രഡ്‍ജിംഗ് താൽക്കാലികമായി നിർത്തും. ഇന്നലെയും റെഡ് അലർട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്‍ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തെരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല.
8:04 AM
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രി, അന്വേഷണത്തിൽ ഇന്ന് തീരുമാനം
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോർട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സർക്കാർ നീക്കം. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാൻ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ജുഡീഷ്യൽ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ സർക്കാറിന് പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
8:04 AM
ഇരുട്ടിൽതപ്പി പൊലീസ്; സിദ്ദിഖിനായി കൊച്ചിക്ക് പുറത്തും തെരച്ചിൽ, നടനെ പിടികൂടാത്തതിൽ വ്യാപക വിമർശനം
ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട് അടുത്തിട്ടും ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അരിച്ചു പെറുക്കി. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു. അതിനിടെ പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
8:04 AM
ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു, വിധിപകർപ്പും കൈമാറി; ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്
ബലാത്സംഗക്കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.
8:06 AM IST:
ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് കൊബൈസി എന്നായാളാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ മിസൈൽ, റോക്കറ്റ് നെറ്റ്വർക്കിന്റെ കമാൻഡറെയാണ് വധിച്ചതെന്ന് ഇസ്രായേൽ അറിയിച്ചു. ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ല സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8:05 AM IST:
ചെസ് ഒളിംപ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ അനുമോദിക്കുമ്പോൾ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പിആർ ശ്രീജേഷിനോടുള്ള കേരള സർക്കാരിന്റെ അവഗണന ചർച്ചയാവുന്നു. മാറ്റിവെച്ച അനുമോദന ചടങ്ങ് ഇതുവരെ നടത്താത്തതിന് പുറമെ പ്രഖ്യാപിച്ച രണ്ടുകോടി സമ്മാനത്തുകയും ഇതുവരെ നൽകിയില്ല. കായികതാരങ്ങളോടുള്ള കരുതലിലും പ്രോത്സാഹനത്തിലും വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അതിവേഗമാണ് തമിഴ്നാടിന് സർക്കാരിന്. ലോക ചെസ് ഒളിംപ്യാഡ് ജേതാക്കളായി നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ് വൈശാലി എന്നിവർക്ക് സർക്കാർ അനുമോദനം നൽകുകയായിരുന്നു.
8:05 AM IST:
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കനത്ത മഴ പെയ്താൽ ഡ്രഡ്‍ജിംഗ് താൽക്കാലികമായി നിർത്തും. ഇന്നലെയും റെഡ് അലർട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്‍ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തെരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല.
8:04 AM IST: