Published : Apr 25, 2025, 08:18 AM ISTUpdated : Apr 25, 2025, 11:59 PM IST

Malayalam News Live: മാനസികരോ​ഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തിപ്പരിക്കേൽപിച്ച് മകൻ; അറസ്റ്റ്

Summary

പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്.

Malayalam News Live: മാനസികരോ​ഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തിപ്പരിക്കേൽപിച്ച് മകൻ; അറസ്റ്റ്

11:59 PM (IST) Apr 25

മാനസികരോ​ഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തിപ്പരിക്കേൽപിച്ച് മകൻ; അറസ്റ്റ്

ഡ്രൈവറായ മുഹ്സിന്‍ ആണ് മാതാവ് ഷമീം ബാനുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്.

കൂടുതൽ വായിക്കൂ

11:43 PM (IST) Apr 25

പള്ളിപ്പെരുന്നാളിനിടെ ആളുകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം; 3 പേർക്ക് പരിക്ക്

പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

കൂടുതൽ വായിക്കൂ

11:21 PM (IST) Apr 25

തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി എയർ ഇന്ത്യ; യാത്രക്കാരുടെ പരാതി

വിമാനം റദ്ദാക്കാനുള്ള കാരണം എയർ ഇന്ത്യ വിശദീകരിച്ചില്ലെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയില്ലെന്നുമായിരുന്നു പരാതി.

കൂടുതൽ വായിക്കൂ

11:07 PM (IST) Apr 25

മൊബൈൽ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 

കൂടുതൽ വായിക്കൂ

10:38 PM (IST) Apr 25

വീഡിയോ, പാലിയേക്കരയിൽ ടോൾ കൊടുത്ത് മുന്നോട്ടെടുത്ത ബിഎംഡബ്ല്യു, പൊടുന്നനെ ഒരു സ്പാർക്ക്; അപ്പാടെ കത്തി നശിച്ചു

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബി എം ഡബ്ല്യു കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ടോൾ നൽകിയ ശേഷം പെട്ടെന്ന് സ്പാർക്ക് ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.

കൂടുതൽ വായിക്കൂ

10:38 PM (IST) Apr 25

അറുമുഖനെ ആക്രമിച്ചതിന് ഒരു കിലോമീറ്റർ അകലെ വീണ്ടും കാട്ടാനക്കൂട്ടമെത്തി; പടക്കം പൊട്ടിച്ച് തുരത്തി

സുജിത്ത് എന്നയാളുടെ നേരെ കാട്ടാന ആക്രമണത്തിന് ശ്രമിച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. 

കൂടുതൽ വായിക്കൂ

10:35 PM (IST) Apr 25

ജാനകി ഹോട്ടലിന്‍റെ വാതിൽ പൊളിച്ച് പണവുമായി പുറത്തിറങ്ങിയത് പെലീസിന് മുന്നിൽ; 12 കേസിലെ പ്രതി, ഒടുവിൽ പിടിയിൽ

മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം തുടങ്ങി പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് പിടിയിലായ റുഫൈൽ.

കൂടുതൽ വായിക്കൂ

10:17 PM (IST) Apr 25

ട്രാൻസ്‌ജെന്‍ററുടെ സ്‌കൂട്ടറിൽ ലിഫ്റ്റ്, സിന്ധു തിയറ്ററിനടുത്ത് എത്തിയതും ഒരാൾ വാഹനം തട്ടിയെടുത്തു; അറസ്റ്റിൽ

പരാതിക്കാരിയായ ട്രാന്‍സ്‌ജെന്‍ററിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത പ്രതികളില്‍ ഒരാളായ ജബ്ബാര്‍ കുന്ദമംഗലം സിന്ധു തിയറ്ററിന് സമീപം ഇറങ്ങുകയും ശേഷം താക്കോല്‍ പിടിച്ചു വാങ്ങുകയും ചെയ്തു.

കൂടുതൽ വായിക്കൂ

10:12 PM (IST) Apr 25

ബേസിലും കൂട്ടരും തകർത്താടിയ മരണമാസ്; സക്സസ് ടീസർ എത്തി

ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കൂടുതൽ വായിക്കൂ

09:49 PM (IST) Apr 25

റഷ്യയിലും ഭീകരാക്രമണം? അമേരിക്കൻ സംഘവും പുടിനുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേ സ്ഫോടനം, സൈനിക ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിലെ കാർബോബ് ആക്രമണം ഭീകരാക്രമണം തന്നെയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

കൂടുതൽ വായിക്കൂ

09:40 PM (IST) Apr 25

രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സയും സുഖസൗകര്യങ്ങളുമായി പിആർഎസ് ഹോസ്പിറ്റലിന്റെ പുതിയ പദ്ധതിയായ "ലൂമിന"

ആധുനിക സാങ്കേതിക വിദ്യകളും, അനുഭവസമ്പന്നരായ വിദഗ്ധരും സമന്വയിക്കുന്ന ലൂമിന കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് രോഗികൾക്ക് മികച്ച പരിചരണം   വഴി പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുവാൻ പോകുകയാണ്.
 

കൂടുതൽ വായിക്കൂ

09:29 PM (IST) Apr 25

അവധിക്ക് വീട്ടിലെത്തിയ 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; 17കാരനായ സഹോദരൻ പിടിയിൽ, ജുവനൈൽ ഹോമിലേക്ക് മാറ്റി

പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി

കൂടുതൽ വായിക്കൂ

09:22 PM (IST) Apr 25

പൊട്ടിച്ചിരിപ്പിക്കാൻ ഉർവശി; 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി' ട്രെയിലർ എത്തി

എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം.

കൂടുതൽ വായിക്കൂ

09:11 PM (IST) Apr 25

പാതിരാത്രി 12 മണി, എമർജൻസി നമ്പർ 112 ൽ വിളിച്ച് പൊലീസിനെ വട്ടം ചുറ്റിച്ച് യുവാവ്, അറസ്റ്റ്

കഴിഞ്ഞ 23 ന് രാത്രി 12.00 മണിയോടെ എമർജൻസി നമ്പറായ 112 ൽ വിളിച്ച ധനീഷ് ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശമുള്ള ലോഡ്ജിൽ തന്നെ പൂട്ടി ഇട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അറിയിക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ

09:07 PM (IST) Apr 25

വത്തിക്കാനെ കണ്ണീർ കടലാക്കി ജനപ്രവാഹം; ഇന്ത്യയുടെ ദുഃഖം അറിയിക്കാൻ രാഷ്ട്രപതി, കേരളത്തിൽ നിന്ന് റോഷി അഗസ്റ്റിൻ

ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും

കൂടുതൽ വായിക്കൂ

09:07 PM (IST) Apr 25

കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയി, 11കാരനെ ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളിച്ച് അച്ഛൻ; അറസ്റ്റിൽ

പതിനൊന്നുകാരനായ മകനിൽ നിന്നും അമ്മയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടി പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

കൂടുതൽ വായിക്കൂ

09:04 PM (IST) Apr 25

നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ, വീടുകളിൽ എന്‍ഐഎ പരിശോധന

പാകിസ്ഥാനുമായി നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ ഭീകര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ. ജമ്മു കശ്മീരിൽ ഭീകരര്‍ക്കായി രാത്രിയിലും സൈന്യം വ്യാപക തെരച്ചിലാണ് നടത്തുന്നത്. ആയുധക്കടത്തടക്കം സംശയിച്ച് എന്‍ഐഎയും പരിശോധന ആരംഭിച്ചു

കൂടുതൽ വായിക്കൂ

08:45 PM (IST) Apr 25

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്, പെൻഷൻ തുക വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ടതില്ല

പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്

കൂടുതൽ വായിക്കൂ

08:30 PM (IST) Apr 25

കാനത്തിന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ;സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം

മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്‍റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാനത്തിന്‍റെ മകനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൂടുതൽ വായിക്കൂ

08:23 PM (IST) Apr 25

ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'; രോമാഞ്ചം ഹിന്ദിയുടെ ടീസർ എത്തി

ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം. 

കൂടുതൽ വായിക്കൂ

08:22 PM (IST) Apr 25

ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ, ഒടുവിൽ ആളെ തിരിച്ചറിഞ്ഞു

ഫോർട്ടുകൊച്ചി ബിഷപ്പ് ഗാർഡനിൽ വലിയ തൈക്കൽ വീട്ടിൽ വി.ബി ബെന്നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  

കൂടുതൽ വായിക്കൂ

08:15 PM (IST) Apr 25

പൊങ്കാല അർപ്പിക്കാനെത്തി, വയോധികയുടെ നാലേകാൽ പവന്‍റെ സ്വർണമാല മോഷണം പോയി, പൊലീസ് അന്വേഷണം

തിരുവനന്തപുരം കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി. കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അര്‍പ്പിക്കാനെത്തിയ വയോധികയുടെ മാലയാണ് കവര്‍ന്നത്.

കൂടുതൽ വായിക്കൂ

07:53 PM (IST) Apr 25

പിതാവ് കൂളറിന് പെയിന്‍റ് ചെയ്യുന്നതിനിടെ ഒന്നര വയസ്സുകാരി പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ചു; ദാരുണാന്ത്യം

മകൾ ശാരീരിക അസ്വസ്ഥത കാട്ടിയതോടെ നോക്കിയപ്പോഴാണ് പെയിന്‍റ് ഓയിൽ കുടിച്ചകായി കണ്ടതെന്ന് കുമാർ പൊലീസിനോട് പറഞ്ഞു.

കൂടുതൽ വായിക്കൂ

07:49 PM (IST) Apr 25

വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ച് സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അയച്ച മെസേജ്, പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്

ക്ഷണിച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ  ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്

കൂടുതൽ വായിക്കൂ

07:43 PM (IST) Apr 25

സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ഉറച്ച് ഇന്ത്യ; അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ ധാരണ

ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

07:28 PM (IST) Apr 25

248 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13 ഗ്രാം മെത്ത്; എല്ലാം ഓട്ടുകമ്പനിയിലെ ചൂളയിലിട്ട് കത്തിച്ച് പൊലീസ്

ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വല്ലച്ചിറയിലുള്ള  ഓട്ടു കമ്പനിയിലെ ചൂളയിൽ വെച്ചാണ് ലഹരി വസ്തുക്കൾ തീയിട്ട് നശിപ്പിച്ചത്. 

കൂടുതൽ വായിക്കൂ

07:10 PM (IST) Apr 25

രണ്ടുവയസുകാരിയുടെ തലയില്‍ അലുമിനിയം കലം കുടുങ്ങി; ഒടുവില്‍ രക്ഷകരായി തലശ്ശേരി അഗ്നിരക്ഷാസേന

വീട്ടുകാർ കലം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കുട്ടിയെയുമായി വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്.

കൂടുതൽ വായിക്കൂ

07:01 PM (IST) Apr 25

'ഈ നരകത്തിൽ നിന്നും നിന്നെ ഞാൻ പുറത്തു കൊണ്ടുവരും'; ത്രില്ലടിപ്പ് ആസാദി ട്രെയിലർ

ചിത്രം മെയ് 9ന് തീയറ്ററിലെത്തും. 

കൂടുതൽ വായിക്കൂ

06:55 PM (IST) Apr 25

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തട‌ഞ്ഞെന്ന കേസ്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ കോടതി വെറുതെവിട്ടു

കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്ഥരെ തട‌ഞ്ഞെന്ന പരാതിയിൽ വ്യാപാരി സംഘടനാ നേതാക്കളെ വെറുതെ വിട്ടു

കൂടുതൽ വായിക്കൂ

06:53 PM (IST) Apr 25

അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെതിരെ പരാതി നൽകി.

കൂടുതൽ വായിക്കൂ

06:45 PM (IST) Apr 25

ദില്ലി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വൻ വിജയം, രാജ ഇഖ്ബാൽ സിങ് പുതിയ മേയർ

ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ് ദില്ലിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

കൂടുതൽ വായിക്കൂ

06:33 PM (IST) Apr 25

വിവാഹം രഹസ്യമായിരിക്കണെമെന്ന് അരുണ്‍, ഫോട്ടോ പുറത്തുവന്നത് പ്രകോപനം; 2 മാസം തികയും മുമ്പേ ശാഖയെ കൊലപ്പെടുത്തി

വിവാഹം രഹസ്യമായി നടത്തണമെന്നും വിവാഹ ഫോട്ടോയോ വീഡിയോയോ പുറത്ത് വിടരുതെന്നും അരുണ്‍ വ്യവസ്ഥ വെച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപ്പിച്ചു. 

കൂടുതൽ വായിക്കൂ

06:19 PM (IST) Apr 25

വീണക്കും സിപിഎമ്മിനുമെതിരെ കുഴൽനാടൻ, എം പവര്‍ ഇന്ത്യയിൽ നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിയെന്ന് സമ്മതിക്കുമോ?

എസ്എഫ്ഐ ഒ കുറ്റപത്രത്തിലെ വിവരങ്ങൾ പ്രകാരം പണം തിരിച്ചടച്ചു എന്നത് വ്യാജ രേഖ മാത്രമാണെന്നും കുഴൽനാടൻ ആരോപിച്ചു

കൂടുതൽ വായിക്കൂ

06:12 PM (IST) Apr 25

'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് സഹപാഠികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു

സ്കൂളിൽ വെച്ചുണ്ടായ പ്രശ്നങ്ങൾക്ക് പക വീട്ടാൻ മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി.വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളിൽ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

കൂടുതൽ വായിക്കൂ

06:06 PM (IST) Apr 25

പഹൽഗാം ഭീകരാക്രണം: 416 ഇന്ത്യാക്കാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി; തിരിച്ചടിച്ച് ഇന്ത്യ; ഭീകരനെ വധിച്ചു

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി

കൂടുതൽ വായിക്കൂ

06:06 PM (IST) Apr 25

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച, 

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

കൂടുതൽ വായിക്കൂ

06:04 PM (IST) Apr 25

ഉദുമ സ്വദേശിയായ 29കാരൻ, വണ്ടി തടഞ്ഞ് പരിശോധിച്ചതോടെ കുടുങ്ങി; കിട്ടിയത് 17.23 ഗ്രാം മെത്താംഫിറ്റമിൻ, അറസ്റ്റിൽ

വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപന നടത്തുന്നു എന്ന വിവരത്തിൽ   എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

കൂടുതൽ വായിക്കൂ

05:53 PM (IST) Apr 25

അങ്കണവാടി മുതൽ കോളേജുകൾക്ക് വരെ അവധി, സർക്കാർ ഓഫീസുകൾക്കും  ബാധകം; തൃശൂർ താലൂക്കിൽ മെയ് 6ന് പ്രാദേശിക അവധി

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല

കൂടുതൽ വായിക്കൂ

05:40 PM (IST) Apr 25

ഈ മാസം ഇത് 2-ാംവട്ടം, ഇ-മെയിൽ സന്ദേശം, ഇത്തവണ ഉഗ്രസ്ഫോടക ശേഷി ഡിറ്റനേറ്ററുകളെന്ന് ഭീഷണി, വ്യാജമെന്ന് തെളിഞ്ഞു

ഉഗ്രസ്ഫോടക ശേഷിയുള്ള ഡിറ്റനേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 3.30 ഓടെ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്. 

 

കൂടുതൽ വായിക്കൂ

05:32 PM (IST) Apr 25

'സൈബർ ആക്രമണം മത നിരപേക്ഷതക്ക് അപമാനം'; രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ ആക്രമണത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

പഹൽഗാം ഭീകരാക്രമണം ശക്തമായി അപലപിക്കുന്നു. തീവ്രവാദി ആക്രമത്തിന് നേതൃത്വം കൊടുത്തത് രാജ്യത്തിന്റെ ശത്രുക്കളാണ്. കശ്മീരിൽ എല്ലാവരും ഒറ്റക്കെട്ടായി ആണ് ഭീകരവാദത്തിനെതിരെ പ്രതിഷേധിക്കുന്നത്. 

കൂടുതൽ വായിക്കൂ

More Trending News