Malayalam news LIVE : സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കും. 

5:59 AM

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഭീഷണികളെ നേരിടാൻ കുറ്റവാളികളെ വിമാനയാത്രയിൽ നിന്ന് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലുണ്ട്.വ്യാജ ബോംബ് ഭീഷണികളെ നേരിടാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ വിമാന സർവീസുകൾക്ക് തൊണ്ണൂറ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്

5:58 AM

ദില്ലിയിലെ സ്കൂളിലുണ്ടായ പൊട്ടിത്തെറി

ദില്ലിയിലെ സ്കൂളിലുണ്ടായ പൊട്ടിത്തെറിയിൽ ഫൊറൻസിക് പരിശോധന ഫലം ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ. പൊട്ടിത്തെറി നടന്ന സ്ഥലത്തുനിന്നും വെളുത്ത പൊടി കൂടാതെ ചില്ലുകഷ്ണങ്ങളും പോളിത്തീൻ ഷീറ്റുകളും കണ്ടെത്തിയതായി പരിശോധനാ സംഘത്തിലുള്ള ഡോക്ടർ എസ് കെ പോൾ പറഞ്ഞു. കേസിൽ ദില്ലി പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

5:57 AM

കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം.

5:56 AM

സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കും. 

5:59 AM IST:

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഭീഷണികളെ നേരിടാൻ കുറ്റവാളികളെ വിമാനയാത്രയിൽ നിന്ന് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലുണ്ട്.വ്യാജ ബോംബ് ഭീഷണികളെ നേരിടാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ വിമാന സർവീസുകൾക്ക് തൊണ്ണൂറ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്

5:58 AM IST:

ദില്ലിയിലെ സ്കൂളിലുണ്ടായ പൊട്ടിത്തെറിയിൽ ഫൊറൻസിക് പരിശോധന ഫലം ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ. പൊട്ടിത്തെറി നടന്ന സ്ഥലത്തുനിന്നും വെളുത്ത പൊടി കൂടാതെ ചില്ലുകഷ്ണങ്ങളും പോളിത്തീൻ ഷീറ്റുകളും കണ്ടെത്തിയതായി പരിശോധനാ സംഘത്തിലുള്ള ഡോക്ടർ എസ് കെ പോൾ പറഞ്ഞു. കേസിൽ ദില്ലി പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

5:57 AM IST:

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം.

5:56 AM IST: