Malayalam News Highlights: സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ
Sep 18, 2024, 6:28 AM IST
നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
7:52 AM
ഇൽത്തിജ മുഫ്തി, മുഹമ്മദ് യൂസഫ് തരിഗാമിയും ആദ്യ ഘട്ടത്തിലെ പ്രമുഖർ; ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് നാളെ. 90 ൽ 24 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് ആദ്യഘട്ടം ജനവിധി തേടുന്നവരിലെ പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിഡിപി ഒറ്റക്കാണ് പോരാട്ടം. ഇക്കുറി സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
7:51 AM
ഛത്തീസ്ഗഡിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
ഛത്തീസ്ഗഡിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ കുട്ടികളെ പഠനത്തിനായി നിയോഗിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇത് രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.
7:51 AM
ഫിറോസാബാദിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം തുടരുന്നു
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കെട്ടിടം തകർന്നുവീഴുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
7:50 AM
അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് മുൻ എസ്പി ശശിധരൻ; 'സ്വാധീനത്തിന് വഴങ്ങാറില്ല'
അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം ശക്തമായി തുടരുമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ. താൻ സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനിൽക്കുകയോ ചെയ്യാറില്ലെന്നും ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിവി അൻവര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെന്നും ശശിധരൻ പറഞ്ഞു.
7:50 AM
പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ; മികച്ച മറ്റൊരു സംഘടന ആണെങ്കിൽ അതിന്റെ ഭാഗമാകുമെന്നും താരം
പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ എന്ന പേരിൽ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കിൽ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:49 AM
മൈനാഗപ്പള്ളി അപകടം; അജ്മലിനേയും ഡോ. ശ്രീക്കുട്ടിയേയും സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കസ്റ്റഡി അപേക്ഷ നൽകും
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
7:48 AM
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനിത കെജ്രിവാൾ വേണ്ട, അതിഷിയ്ക്ക് കൂടുതൽ സാധ്യത; കെജ്രിവാൾ ഇന്ന് രാജിവെക്കും
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും. പുതിയ
മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി മാറുകയാണ് ഇന്ന്. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാൾ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ കെജിവാൾ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.
7:52 AM IST:
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് നാളെ. 90 ൽ 24 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് ആദ്യഘട്ടം ജനവിധി തേടുന്നവരിലെ പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിഡിപി ഒറ്റക്കാണ് പോരാട്ടം. ഇക്കുറി സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
7:51 AM IST:
ഛത്തീസ്ഗഡിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ കുട്ടികളെ പഠനത്തിനായി നിയോഗിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇത് രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.
7:51 AM IST:
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കെട്ടിടം തകർന്നുവീഴുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
7:50 AM IST:
അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം ശക്തമായി തുടരുമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ. താൻ സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനിൽക്കുകയോ ചെയ്യാറില്ലെന്നും ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിവി അൻവര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെന്നും ശശിധരൻ പറഞ്ഞു.
7:50 AM IST:
പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ എന്ന പേരിൽ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കിൽ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:49 AM IST:
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
7:48 AM IST: