Malayalam News Live: ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്ന് കേരളം

ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിൻ്റെ നിർദേശം. ചീമേനിയും അതിരപ്പള്ളിയുമാണ് കേരളത്തിൽ ആണവ നിലയത്തിനായി പരിഗണിച്ച സ്ഥലങ്ങൾ. 

7:41 AM

'ഒരു ഒറ്റമുണ്ടും ഒരു ​ഗ്രാം തികയാത്ത താലിയും തന്നു, വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു'; സൽസ്‌നേഹഭവനെതിരെ കേസ്

ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് പരാതി നൽകിയത്. 

7:40 AM

അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ ​ഗൂഢാലോചനയോ? പൊലീസ് അന്വേഷണം, വെള്ളത്തിൻ്റെ സാമ്പിൾ നാളെ ലഭിക്കും

കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും.

7:40 AM

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും  എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും. 

7:41 AM IST:

ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത് കിട്ടിയില്ലെന്നാണ് വിവാഹത്തിനെത്തിയവരുടെ പരാതി. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് പരാതി നൽകിയത്. 

7:40 AM IST: