Malayalam News Highlights: കേരളത്തിൽ തുലാവർഷം തുടങ്ങി, ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

2:54 PM

കേരളത്തിൽ തുലാവർഷം തുടങ്ങി, 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.  തുലാവർഷം തുടക്കത്തിൽ  ദുർബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

12:52 PM

യുവാവ് ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

മലപ്പുറം തിരൂരിൽ യുവാവിനെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കാലുകളിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്

12:51 PM

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി, ഗൃഹനാഥൻ ജീവനൊടുക്കി

വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

12:10 PM

നവാസ് ഷെരീഫ് ഇന്ന് പാക്കിസ്ഥാനിൽ മടങ്ങിയെത്തും

നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം മുൻ പാക്കിസ്ഥാൻ പ്രസിഡന്‍റ് ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങും. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ്  നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. 

11:08 AM

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, രണ്ട് പേർ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

10:43 AM

ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം നിരോധിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്‍റെയും തീവ്രാശങ്ങള്‍ പ്രചരിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തിനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു.  ഇത് സംബന്ധിച്ച്  കോടതി ഉത്തരവ്  പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. 

10:43 AM

സർക്കാർ ഭൂമി വ്യാജപട്ടയം ചമച്ച് മറിച്ചു വിറ്റ കേസ്

വാഗമണ്ണിൽ 55.3 ഏക്കർ സർക്കാർ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.
 
10:41 AM

മലപ്പുറത്ത് യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

10:42 AM

വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 

9:36 AM

'താന്‍ വേട്ടയാടപ്പെട്ടു, അന്ന് അങ്ങനെ പെരുമാറിയതിനെ കുറിച്ച് പാർട്ടിക്കറിയാം'

കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള വാർത്താ സമ്മേളനത്തിലെ പെരുമാറ്റത്തിന്റെ പേരിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോയിന്റ് ബ്ലാങ്കിൽ. കെ. സുധാകരനൊപ്പമിരുന്ന വാർത്തസമ്മേളനത്തിൽ അങ്ങനെ പെരുമാറിയത് എന്തുകൊണ്ടെന്ന് പാർട്ടിക്കറിയാം. കേരളത്തിൽ മുമ്പ് ഒരു കോൺഗ്രസ് പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇടയിൽ ഇല്ലാതിരുന്ന ബന്ധമാണ് താനും സുധാകരനും തമ്മിലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. 

7:42 AM

സർക്കാരാശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു

സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

7:42 AM

ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം ഇന്ന്

ഗ​ഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നി‌‌ർണായക പരീക്ഷണം നടത്താൻ തയ്യാറായിരിക്കുകയാണ് ഐഎസ്ആ‌‌ർഒ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും.

6:48 AM

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. 

6:21 AM

ബം​ഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിം​ഗ് പൂളിൽ വീണ് മരിച്ചു

ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവയൂർ  സ്വദേശി അരുൺ  ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച് എ എൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

2:55 PM IST:

കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.  തുലാവർഷം തുടക്കത്തിൽ  ദുർബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

12:52 PM IST:

മലപ്പുറം തിരൂരിൽ യുവാവിനെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കാലുകളിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്

12:51 PM IST:

വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

12:11 PM IST:

നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം മുൻ പാക്കിസ്ഥാൻ പ്രസിഡന്‍റ് ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങും. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ്  നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. 

11:09 AM IST:

പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

10:44 AM IST:

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്‍റെയും തീവ്രാശങ്ങള്‍ പ്രചരിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തിനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു.  ഇത് സംബന്ധിച്ച്  കോടതി ഉത്തരവ്  പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. 

10:43 AM IST:

വാഗമണ്ണിൽ 55.3 ഏക്കർ സർക്കാർ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.
 
10:42 AM IST:

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

10:42 AM IST:

വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 

9:36 AM IST:

കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള വാർത്താ സമ്മേളനത്തിലെ പെരുമാറ്റത്തിന്റെ പേരിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോയിന്റ് ബ്ലാങ്കിൽ. കെ. സുധാകരനൊപ്പമിരുന്ന വാർത്തസമ്മേളനത്തിൽ അങ്ങനെ പെരുമാറിയത് എന്തുകൊണ്ടെന്ന് പാർട്ടിക്കറിയാം. കേരളത്തിൽ മുമ്പ് ഒരു കോൺഗ്രസ് പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇടയിൽ ഇല്ലാതിരുന്ന ബന്ധമാണ് താനും സുധാകരനും തമ്മിലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. 

7:42 AM IST:

സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

7:42 AM IST:

ഗ​ഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നി‌‌ർണായക പരീക്ഷണം നടത്താൻ തയ്യാറായിരിക്കുകയാണ് ഐഎസ്ആ‌‌ർഒ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും.

6:48 AM IST:

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. 

6:21 AM IST: