Malayalam News Live: രാഹുൽ ഗാന്ധി അയോഗ്യൻ; എംപി സ്ഥാനത്ത് നിന്നും നീക്കി
Mar 24, 2023, 2:53 PM IST
രാഹുൽ ഗാന്ധി അയോഗ്യൻ. എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ നീക്കി
2:53 PM
രാഹുലിനെതിരായ കോടതിവിധിയിൽ പ്രതിഷേധം എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി
രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി.
2:24 PM
രാഹുൽ ഗാന്ധി അയോഗ്യൻ. എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ നീക്കി
വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
1:29 PM
റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം; ആത്മഹത്യാ ശ്രമമെന്ന് മൊഴി
റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം ഉണ്ടായെന്ന് മൊഴിയിൽ വ്യക്തമാക്കി. ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും റഷ്യൻ യുവതിയുടെ വെളിപ്പെടുത്തൽ.
12:57 PM
സോൺടയുടെ ഉപകരാർ കോർപറേഷന്റെ അറിവോടെ ടോണി ചമ്മണി
സോൺട ഇൻഫ്രാടെക്കിന്റെ ഉപകരാർ കൊച്ചി കോർപ്പറേഷന്റെ അറിവോടെയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ഉപകരാർ നൽകിയിട്ടില്ലെന്ന കോർപറേഷൻ വാദം തെറ്റാണ്.
11:53 AM
റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
11:28 AM
രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെ ഒന്നാകെ അപമാനിച്ചു: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്
രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്. രാഹുൽ ഒബിസി വിഭാഗത്തെ ഒന്നാകെയാണ് അപമാനിച്ചതെന്ന് ഭൂപേന്ദ്രയാദവ് കുറ്റപ്പെടുത്തി. പാർലമെൻറിനെയും 'ജുഡീഷ്യറിയെയും അപമാനിച്ചു. വിദേശത്ത് പോയി രാജ്യത്തെയും അപമാനിച്ചയാളാണ് രാഹുൽ ഗാന്ധിയെന്നും ഭൂപേന്ദ്ര യാദവ്.
11:28 AM
ജനനീ ജന്മരക്ഷാ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങൾ
വയനാട് ആദിവാസി മേഖലകളിൽ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി നടപ്പാക്കിയ മിക്ക പദ്ധതികളുടെയും ഗുണഫലം താഴെത്തട്ടിൽ എത്തുന്നില്ല. ശിശുമരണവും പോഷകാഹാരക്കുറവും പരിഹരിക്കാൻ നടപ്പാക്കിയ ജനനീ ജന്മരക്ഷ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങളായി.
9:49 AM
വനിത കമ്മീഷൻ കേസെടുത്തു
കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. Read More
9:48 AM

9:47 AM
കള്ളുഷാപ്പുകൾക്ക് സ്റ്റാര്‍ റേറ്റിംഗ്
സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നൽകില്ല. Read More
9:46 AM
കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
ബ്രഹ്മപുരം തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. Read More
7:47 AM
രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ. കോടതി ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്.
രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്
7:47 AM
കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലെ പീഡനം; താൽകാലിക ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുത്തേക്കും
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ ഇന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തേക്കും. സസ്പെൻഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞദിവസം തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു
7:46 AM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ 7കേസുകള്‍ രജിസ്റ്റർ ചെയ്യും, ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. 15 തട്ടിപ്പുകളിൽ പ്രാഥമിക
അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും
7:46 AM
അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാവി എന്താകും?കോടതി വിധിക്കെതിരെ അപ്പീൽ പോകുമോ? വനംമന്ത്രിയുടെ നേതൃത്വത്തിൽ യോഗം
അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാവി തീരുമാനിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം. കോട്ടയത്താണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചത്. ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചർച്ച. ആനയ്ക്ക് റേഡിയോ
കോളർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തോ എന്ന് ചോദിച്ചാണ് കോടതി ആനയെ പിടികൂടുന്നത് 29 വരെ തടഞ്ഞത്.
2:53 PM IST:
രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി.
2:24 PM IST:
വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
1:29 PM IST:
റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം ഉണ്ടായെന്ന് മൊഴിയിൽ വ്യക്തമാക്കി. ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും റഷ്യൻ യുവതിയുടെ വെളിപ്പെടുത്തൽ.
12:57 PM IST:
സോൺട ഇൻഫ്രാടെക്കിന്റെ ഉപകരാർ കൊച്ചി കോർപ്പറേഷന്റെ അറിവോടെയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ഉപകരാർ നൽകിയിട്ടില്ലെന്ന കോർപറേഷൻ വാദം തെറ്റാണ്.
11:53 AM IST:
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
11:28 AM IST:
രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്. രാഹുൽ ഒബിസി വിഭാഗത്തെ ഒന്നാകെയാണ് അപമാനിച്ചതെന്ന് ഭൂപേന്ദ്രയാദവ് കുറ്റപ്പെടുത്തി. പാർലമെൻറിനെയും 'ജുഡീഷ്യറിയെയും അപമാനിച്ചു. വിദേശത്ത് പോയി രാജ്യത്തെയും അപമാനിച്ചയാളാണ് രാഹുൽ ഗാന്ധിയെന്നും ഭൂപേന്ദ്ര യാദവ്.
11:28 AM IST:
വയനാട് ആദിവാസി മേഖലകളിൽ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി നടപ്പാക്കിയ മിക്ക പദ്ധതികളുടെയും ഗുണഫലം താഴെത്തട്ടിൽ എത്തുന്നില്ല. ശിശുമരണവും പോഷകാഹാരക്കുറവും പരിഹരിക്കാൻ നടപ്പാക്കിയ ജനനീ ജന്മരക്ഷ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങളായി.
9:49 AM IST:
കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. Read More
9:49 AM IST:
കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. Read More
9:49 AM IST:
കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. Read More
9:47 AM IST:
സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നൽകില്ല. Read More
9:46 AM IST:
ബ്രഹ്മപുരം തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. Read More
7:47 AM IST:
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ. കോടതി ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്.
രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്
7:47 AM IST:
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ ഇന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തേക്കും. സസ്പെൻഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞദിവസം തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു
7:46 AM IST: