Malayalam News Live: കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്
Mar 19, 2023, 7:53 AM IST
സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.പരാതി വിശദമായി പരിശോധിച്ചു തുടർ നടപടി എന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ പറയുന്നത്
7:53 AM
മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിനു മുന്നിൽപെട്ടു, രക്ഷപെട്ടത് തലനാരിഴയ്ക്ക്
മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം
7:53 AM
ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസിൽ വിധി പറയാതെ ലോകായുക്ത, വാദം പൂർത്തിയായിട്ട് ഒരു വർഷം, പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്
ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ. കേസിൽ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടിരുന്നു.കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും
ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.
7:53 AM
ആനപ്പേടിയിൽ ആറളം ഫാം; 8വർഷത്തിനിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 12പേർ
എട്ട് വർഷത്തിനിടയിൽ 12 പേരെ ആന ചവിട്ടിക്കൊന്ന ആറളം ഫാമിൽ ജനജീവിതം ഇപ്പോൾ ദുസ്സഹമാണ്. കാട്ടാനകളെ പേടിച്ച് പലരും വീട് പുറത്തിറങ്ങാൻ ഭയക്കുകയാണ്. ആനകളെ തുരത്താൻ ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് വനംവകുപ്പ് നടപടി തുടങ്ങും. എന്നാൽ ആനമതിൽ നിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ആകാത്തതിനാൽ ഇനിയും വൈകുമെന്ന് ഉറപ്പായി
7:52 AM
സഭ സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചർച്ച നടത്തിയേക്കും
നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിക്കാൻ സാധ്യത.
വി ഡി സതീശനുമായി ഒത്തു തീർപ്പ് ചർച്ചക്കായി എത്തിയ പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും എന്ന് അറിയിച്ചിരുന്നു.അതേസമയം അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആണ് പ്രതിപക്ഷം.സമവായം ആയില്ലെങ്കിൽ നാളെയും സഭ സുഗമമായി നടക്കാൻ ഇടയില്ല
7:52 AM
സൈബർ ആക്രമം; കെകെ രമയുടെ പരാതിയിൽ കേസെടുത്തില്ല
സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ചു തുടർ നടപടി എന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ പറയുന്നത്. പരാതിയിൽ സ്പീക്കറുടെഓഫീസും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭ സംഘർഷത്തിൽ നേരത്തെ രമ പൊലീസിന് നൽകിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല
7:53 AM IST:
മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം
7:53 AM IST:
ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ. കേസിൽ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടിരുന്നു.കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും
ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.
7:53 AM IST:
എട്ട് വർഷത്തിനിടയിൽ 12 പേരെ ആന ചവിട്ടിക്കൊന്ന ആറളം ഫാമിൽ ജനജീവിതം ഇപ്പോൾ ദുസ്സഹമാണ്. കാട്ടാനകളെ പേടിച്ച് പലരും വീട് പുറത്തിറങ്ങാൻ ഭയക്കുകയാണ്. ആനകളെ തുരത്താൻ ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് വനംവകുപ്പ് നടപടി തുടങ്ങും. എന്നാൽ ആനമതിൽ നിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ആകാത്തതിനാൽ ഇനിയും വൈകുമെന്ന് ഉറപ്പായി
7:52 AM IST: