Malayalam News Highlights : വിഴിഞ്ഞത്ത് സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

മിൽമ പാലിനും പാലുത്പന്നങ്ങൾക്കും ഇന്നു മുതൽ വില കൂടും 

8:07 PM

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : 8 കോടി കൂടി നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്. കോഴിക്കോട് കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നും മാത്രം എട്ടു കോടി കൂടി നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പഞ്ചാവ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തൽ.

8:06 PM

സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

പഞ്ചാബ് ഭട്ടിൻഡയിൽ മലയാളി സൈനികൻ മരിച്ച നിലയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്. Read More 

7:00 PM

ഗുണ്ടയെ തട്ടിക്കൊണ്ടുപോയി

കാപ്പാ ചുമത്തിയ പ്രതിയെ ശത്രുക്കളായ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. നിലമേൽ സ്വദേശി നിസാമിനെ കളിമാനൂരിൽ നിന്ന് തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയി. പിന്നീട് അങ്കമാലി ആശുപത്രിയിൽ നിസാം ചികിത്സ തേടി. പൊലീസ് വിവരം അറിഞ്ഞതിന് പിന്നാലെ തട്ടിക്കൊണ്ടുപോയവർ വീണ്ടുമെത്തി നിസാമിനെ ഇവിടെ നിന്നും കടത്തി. പൊലീസ് അന്വേഷിക്കുന്നു.
 
6:58 PM

മാപ്പ് പറഞ്ഞ് നദാവ് ലാപിഡ്

ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അധ്യക്ഷനായ നദാവ് ലാപിഡ്. കശ്മീർ ഫയൽസിനെതിരായ തന്റെ വിമർശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നദാവ് ലാപിഡ് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും വ്യക്തമാക്കി.

6:57 PM

കോർപറേഷന്റെ കാശ് തിരിച്ച് കൊടുത്ത് ബാങ്ക്

കോഴിക്കോട് കോർപറേഷനിലെ ബാങ്ക് അക്കൗണ്ട് തിരിമറിയുമായി ബന്ധപ്പെട്ട സംഭവത്തിൽ, പഞ്ചാബ് നാഷണൽ ബാങ്ക് പണം കോർപറേഷന് തിരികെ നൽകി. 2.53 കോടി രൂപയാണ് കോർപറേഷന്റെ അക്കൗണ്ടിൽ തിരിച്ചടച്ചത്. ബാങ്ക് മാനേജർ എം പി റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് കോർപറേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരിച്ചടച്ചത്.

6:57 PM

പൊലീസുകാരെ ഇടിച്ചിട്ട് കടന്ന കൊലയാളി പിടിയിൽ

ഒരു ദിവസത്തെ പരോളിൽ പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തിച്ചപ്പോൾ രക്ഷപെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ഇന്നലെയാണ് രക്ഷപ്പെട്ടത്. ഇന്ന് പൊന്മുടി വനമേഖലയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്

6:56 PM

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ്  ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോമോൻ കൊലവിളി പ്രസംഗം നടത്തിയത്.  അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ജോമോൻ. ശ്രീശങ്കര കോളേജ് ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ചോര വീണിട്ടുണ്ടെങ്കിൽ പകരം കെഎസ്‌യു പ്രവർത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നായിരുന്നു ജോമോന്റെ പ്രസംഗം

6:56 PM

സമരം അവസാനിപ്പിച്ചു

കേരള കാർഷിക സർവ്വകലാശാലയിൽ ഇടത് ഉദ്യോഗസ്ഥ സംഘടന നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിപിഎം അനുകൂല സംഘടന 51 ദിവസമായി നടത്തിയ സമരമാണ് പിൻവലിച്ചത്. ഇന്നലെ കൃഷി, റവന്യൂ മന്ത്രിമാരുമായി സമരസമിതി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. സംഘടനാ ജനറൽ സെക്രട്ടറിക്കെതിരായ തരംതാഴ്‌ത്തൽ മരവിപ്പിച്ച് ഉത്തരവിറക്കുമെന്ന മന്ത്രിമാരുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. അന്യായമായ സ്ഥലം മാറ്റം പുനപ്പരിശോധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും സമര സമിതി പറയുന്നു.

6:48 PM

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി.  Read More 

6:48 PM

വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ

വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയമെന്നും സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവർണർ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ, വിഷയം പരിശോധിക്കുമെന്നും അറിയിച്ചു.  Read More 

5:46 PM

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്

മഞ്ചേശ്വരം പൊസൊട്ട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. 

12:16 PM

മഹേശന്‍ കേസ്: തന്നെയും മകനെയും SNDP നേത്യത്വത്തിൽ നിന്ന് മാറ്റുന്നതിന് ഗുഡഉദ്ദേശ്യത്തോടെ നൽകിയ പരാതിയെന്ന് വെള്ളാപ്പള്ളി

കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്.ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി റഫർ ചെയ്ത കേസെന്നും വെള്ളാപ്പള്ളി നടേശന്‍

11:36 AM

കെ കെ മഹേശൻ്റെ ആത്മഹത്യ: ഐ ജി ഹർഷിത അത്തല്ലൂരിക്കെതിരെ ഗുരുതര ആരോപണവുമായി മഹേശൻ്റെ കുടുംബം

പ്രത്യേക അന്വേഷണ സംഘം തലവനായിട്ടും ഒരു തവണ പോലും മഹേശൻ്റെ കുടുംബതെ കാണാൻ ഐ ജി തയ്യാറായില്ല.പരാതിക്കാരിയായ ഭാര്യ ഉഷയയുടെ മൊഴി പൊലും ഐ ജി എടുത്തില്ലഐ ജി സ്വാധീനത്തിന് വഴിപ്പെട്ടൊ എന്ന് സർക്കാർ അന്വേഷിക്കണമെന്നും മഹേശൻ്റെ അനന്തരവൻ അനിൽ ഏഷ്യനെറ്റ് ന്യൂസിനോട്

10:41 AM

വിഴിഞ്ഞം സംഘർഷം, അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും: ഡിജിപി അനില്‍ കാന്ത്

ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു.പൊലീസുകeർക്കെതിരെ ആക്രമണം നടത്തുന്നവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നു.തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കും

9:08 AM

കെകെ മഹേശൻ്റെ മരണത്തിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

  • കോടതി നിർദേശപ്രകാരം കേസെടുത്തത് മരാരിക്കുളം പൊലീസ്
  • വെള്ളാപ്പള്ളിയുടെ മാനേജർ അശോകൻ രണ്ടാം പ്രതി, തുഷാർ വെള്ളാപ്പള്ളി മൂന്നാം പ്രതി
  • പ്രതികൾക്കെതിരെ ചുമത്തിയത് ഗൂഢാലോചനയ്ക്കും,ആത്മഹത്യപ്രേരണയ്ക്കുമുള്ള വകുപ്പുകൾ 
     
8:22 AM

വികസനത്തിൻ്റെ പേരിൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ കൈയ്യൊഴിയരുതെന്ന് സിറൊ മലബാർ സഭ

വികസന പദ്ധതികളുടെ പേരിൽ മത്സ്യത്തൊഴിലാളികൾ നിരന്തരം കുടിയൊഴിപ്പിക്കപ്പെടുന്നു 

8:20 AM

സംസ്ഥാനത്ത് പുതിയതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറവ് വന്നതായാണ് കണക്കുകള്‍. എന്നാല്‍ പുതിയതായി രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്

8:19 AM

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള കരട് ബില്‍ ഇന്ന് മന്ത്രിസഭ പരിഗണിക്കും

നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരാതെ ആയിരിക്കും പുതിയ ബില്‍.

8:18 AM

ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് ചേരും

ഈ മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കൂടുതല്‍ ബില്ലുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

6:44 AM

ജി.എസ്.ടി നിലവിൽ വന്നെങ്കിലും സംസ്ഥാന സർക്കാരിന് വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി

ഇത് സംബന്ധിച്ച  സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് വിവിധ വ്യാപാര സ്ഥാപനങ്ങൾ സമർപ്പിച്ച അഞ്ഞൂറോളം അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

8:07 PM IST:

കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്. കോഴിക്കോട് കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നും മാത്രം എട്ടു കോടി കൂടി നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പഞ്ചാവ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തൽ.

8:06 PM IST:

പഞ്ചാബ് ഭട്ടിൻഡയിൽ മലയാളി സൈനികൻ മരിച്ച നിലയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്. Read More 

7:00 PM IST:

കാപ്പാ ചുമത്തിയ പ്രതിയെ ശത്രുക്കളായ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. നിലമേൽ സ്വദേശി നിസാമിനെ കളിമാനൂരിൽ നിന്ന് തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയി. പിന്നീട് അങ്കമാലി ആശുപത്രിയിൽ നിസാം ചികിത്സ തേടി. പൊലീസ് വിവരം അറിഞ്ഞതിന് പിന്നാലെ തട്ടിക്കൊണ്ടുപോയവർ വീണ്ടുമെത്തി നിസാമിനെ ഇവിടെ നിന്നും കടത്തി. പൊലീസ് അന്വേഷിക്കുന്നു.
 
6:58 PM IST:

ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അധ്യക്ഷനായ നദാവ് ലാപിഡ്. കശ്മീർ ഫയൽസിനെതിരായ തന്റെ വിമർശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നദാവ് ലാപിഡ് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും വ്യക്തമാക്കി.

6:57 PM IST:

കോഴിക്കോട് കോർപറേഷനിലെ ബാങ്ക് അക്കൗണ്ട് തിരിമറിയുമായി ബന്ധപ്പെട്ട സംഭവത്തിൽ, പഞ്ചാബ് നാഷണൽ ബാങ്ക് പണം കോർപറേഷന് തിരികെ നൽകി. 2.53 കോടി രൂപയാണ് കോർപറേഷന്റെ അക്കൗണ്ടിൽ തിരിച്ചടച്ചത്. ബാങ്ക് മാനേജർ എം പി റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് കോർപറേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരിച്ചടച്ചത്.

6:57 PM IST:

ഒരു ദിവസത്തെ പരോളിൽ പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തിച്ചപ്പോൾ രക്ഷപെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ഇന്നലെയാണ് രക്ഷപ്പെട്ടത്. ഇന്ന് പൊന്മുടി വനമേഖലയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്

6:56 PM IST:

കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ്  ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോമോൻ കൊലവിളി പ്രസംഗം നടത്തിയത്.  അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ജോമോൻ. ശ്രീശങ്കര കോളേജ് ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ചോര വീണിട്ടുണ്ടെങ്കിൽ പകരം കെഎസ്‌യു പ്രവർത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നായിരുന്നു ജോമോന്റെ പ്രസംഗം

6:56 PM IST:

കേരള കാർഷിക സർവ്വകലാശാലയിൽ ഇടത് ഉദ്യോഗസ്ഥ സംഘടന നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിപിഎം അനുകൂല സംഘടന 51 ദിവസമായി നടത്തിയ സമരമാണ് പിൻവലിച്ചത്. ഇന്നലെ കൃഷി, റവന്യൂ മന്ത്രിമാരുമായി സമരസമിതി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. സംഘടനാ ജനറൽ സെക്രട്ടറിക്കെതിരായ തരംതാഴ്‌ത്തൽ മരവിപ്പിച്ച് ഉത്തരവിറക്കുമെന്ന മന്ത്രിമാരുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. അന്യായമായ സ്ഥലം മാറ്റം പുനപ്പരിശോധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും സമര സമിതി പറയുന്നു.

6:48 PM IST:

വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി.  Read More 

6:48 PM IST:

വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയമെന്നും സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവർണർ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ, വിഷയം പരിശോധിക്കുമെന്നും അറിയിച്ചു.  Read More 

5:46 PM IST:

മഞ്ചേശ്വരം പൊസൊട്ട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. 

12:16 PM IST:

കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്.ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി റഫർ ചെയ്ത കേസെന്നും വെള്ളാപ്പള്ളി നടേശന്‍

11:36 AM IST:

പ്രത്യേക അന്വേഷണ സംഘം തലവനായിട്ടും ഒരു തവണ പോലും മഹേശൻ്റെ കുടുംബതെ കാണാൻ ഐ ജി തയ്യാറായില്ല.പരാതിക്കാരിയായ ഭാര്യ ഉഷയയുടെ മൊഴി പൊലും ഐ ജി എടുത്തില്ലഐ ജി സ്വാധീനത്തിന് വഴിപ്പെട്ടൊ എന്ന് സർക്കാർ അന്വേഷിക്കണമെന്നും മഹേശൻ്റെ അനന്തരവൻ അനിൽ ഏഷ്യനെറ്റ് ന്യൂസിനോട്

10:41 AM IST:

ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു.പൊലീസുകeർക്കെതിരെ ആക്രമണം നടത്തുന്നവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നു.തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കും

9:08 AM IST:
  • കോടതി നിർദേശപ്രകാരം കേസെടുത്തത് മരാരിക്കുളം പൊലീസ്
  • വെള്ളാപ്പള്ളിയുടെ മാനേജർ അശോകൻ രണ്ടാം പ്രതി, തുഷാർ വെള്ളാപ്പള്ളി മൂന്നാം പ്രതി
  • പ്രതികൾക്കെതിരെ ചുമത്തിയത് ഗൂഢാലോചനയ്ക്കും,ആത്മഹത്യപ്രേരണയ്ക്കുമുള്ള വകുപ്പുകൾ 
     
8:22 AM IST:

വികസന പദ്ധതികളുടെ പേരിൽ മത്സ്യത്തൊഴിലാളികൾ നിരന്തരം കുടിയൊഴിപ്പിക്കപ്പെടുന്നു 

8:20 AM IST:

രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറവ് വന്നതായാണ് കണക്കുകള്‍. എന്നാല്‍ പുതിയതായി രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്

8:19 AM IST:

നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരാതെ ആയിരിക്കും പുതിയ ബില്‍.

8:18 AM IST:

ഈ മാസം അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കൂടുതല്‍ ബില്ലുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

6:44 AM IST: